അമേരിക്കൻ വാർത്ത

അധ്യാപക ക്ഷാമം പരിഹരിക്കാൻ ‘എമർജൻസി സർട്ടിഫിക്കേഷൻ’; ഓക്‌ലഹോമയിൽ പുതിയ മാതൃക

ഓക്‌ലഹോമ : ഓക്‌ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ ‘എമർജൻസി സർട്ടിഫൈഡ്’ അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 20,000ത്തിലധികം പേരെയാണ് ഇത്തരത്തിൽ നിയമിച്ചത്. അധ്യാപനത്തിൽ പൂർണ്ണമായ ലൈസൻസ് ഇല്ലാത്തവർക്കും നിശ്ചിത യോഗ്യതയുണ്ടെങ്കിൽ ക്ലാസുകളിൽ പഠിപ്പിക്കാൻ അനുമതി നൽകുന്ന രീതിയാണിത്. ബിരുദവും, ക്രിമിനൽ പശ്ചാത്തല പരിശോധനയും, പ്രത്യേക വിഷയത്തിലുള്ള പരീക്ഷയും പാസായാൽ ഇവർക്ക് താൽക്കാലികമായി പഠിപ്പിക്കാം.

ഇത്തരം അധ്യാപകർക്ക് പിന്നീട് പൂർണ്ണ യോഗ്യത നേടുന്നതിനായി പ്രത്യേക പരിശീലന പരിപാടികൾ ഓക്‌ലഹോമ സിറ്റി പബ്ലിക് സ്കൂൾസ് (OKCPS) നടപ്പിലാക്കുന്നുണ്ട്. സാമൂഹിക പ്രവർത്തകയായിരുന്ന ജൂഡിത്ത് ഹൂർത്ത ഇത്തരത്തിൽ അധ്യാപനത്തിലേക്ക് വരികയും പിന്നീട് മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കി പൂർണ്ണ യോഗ്യത നേടുകയും ചെയ്തു. നിലവിൽ മികച്ച രീതിയിൽ ഇംഗ്ലിഷ് പഠിപ്പിക്കുന്ന അവർ ഭാവിയിൽ സ്കൂൾ പ്രിൻസിപ്പാളാകാൻ തയ്യാറെടുക്കുകയാണ്.

മികച്ച സ്വഭാവഗുണമുള്ളവർ അധ്യാപനത്തിലേക്ക് വരുന്നത് കുട്ടികൾക്ക് ഗുണകരമാണെന്നും, അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അസിസ്റ്റന്റ് സൂപ്രണ്ട് ബ്രാഡ് ഹെർസർ പറഞ്ഞു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...