അമേരിക്കൻ വാർത്തകേരള വാർത്ത

മഹാമാഘ കുംഭമേള : അന്നദാനത്തിന് 5 ലക്ഷം രൂപ സമര്‍പ്പിച്ച് കെ.എച്ച്.എന്‍.എ – ധര്‍മ്മസേവനത്തിന് നേതൃത്വം

ന്യൂയോർക്ക്: തിരുനാവായ നാവാമുകുന്ദ ക്ഷേത്രപരിസരത്ത് ജനുവരി 18 മുതല്‍ ഫെബ്രുവരി 3 വരെ നടക്കുന്ന മഹാമാഘ കുംഭമേളയോടനുബന്ധിച്ചുള്ള അന്നദാന മഹായജ്ഞത്തിന് 5 ലക്ഷം രൂപ സമര്‍പ്പിച്ച് കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (KHNA) സനാതന ധര്‍മ്മ സേവന പാരമ്പര്യത്തില്‍ ഒരു ചരിത്രപദവി കൈവരിച്ചു.

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിന്റെ ആത്മാര്‍ത്ഥമായ സഹകരണത്തിലൂടെയും, വ്യക്തമായ ദര്‍ശനവും ദൃഢനിശ്ചയവുമുള്ള നേതൃത്വത്തിലൂടെയുമാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ തുക സമാഹരിക്കാന്‍ സാധിച്ചതെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.

ഈ ആദ്യ സമര്‍പ്പണം KHNAയുടെ സാമൂഹിക ഉത്തരവാദിത്വത്തെയും ധാര്‍മ്മിക സേവനങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും പ്രതിനിധീകരിക്കുന്നതാണെന്ന് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ”അന്നദാനം മഹാദാനമാണ്. സനാതന ധര്‍മ്മത്തിന്റെ ഏറ്റവും മഹത്തായ സേവന രൂപങ്ങളിലൊന്നാണ് ഇത്. ഈ ദൗത്യത്തില്‍ ആദ്യ ഘട്ടമായി 5 ലക്ഷം രൂപ സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ KHNA അഭിമാനിക്കുന്നു. എന്നാല്‍ ഇതൊരു തുടക്കമാത്രമാണ്. കൂടുതല്‍ സംഭാവനകള്‍ സമാഹരിച്ച് കൂടുതല്‍ അംഗങ്ങളെയും അനുഭാവികളെയും ഈ പുണ്യകര്‍മത്തില്‍ പങ്കാളികളാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിന്റെ ഐക്യവും ധാര്‍മ്മിക ബോധവുമാണ് ഇത്തരം മഹാദൗത്യങ്ങളെ മുന്നോട്ട് നയിക്കുന്നത്.”

മഹാമാഘ അന്നദാനം സനാതന ധര്‍മ്മത്തിന്റെ സേവന പാരമ്പര്യത്തിന്റെ ഭാഗമാണെന്നും, ഈ മഹാദൗത്യത്തിലേക്ക് ആദ്യ സമര്‍പ്പണം നടത്താന്‍ കഴിഞ്ഞതില്‍ KHNAയ്ക്ക് വലിയ അഭിമാനമുണ്ടെന്നും ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വനജ നായര്‍ അഭിപ്രായപ്പെട്ടു. ധര്‍മ്മപരവും സാമൂഹികവുമായ എല്ലാ സേവന പ്രവര്‍ത്തനങ്ങള്‍ക്കും KHNA ശക്തമായ പിന്തുണ നല്‍കുമെന്നും ജനറല്‍ സെക്രട്ടറി സിനു നായര്‍ അറിയിച്ചു.

”അന്നദാനം മഹാദാനം തന്നെയാണ്. ഈ പുണ്യകര്‍മത്തിന്റെ ഭാഗമാകാന്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരണം,”
എന്ന് ട്രഷറര്‍ അശോക് മേനോന്‍ അഭ്യര്‍ത്ഥിച്ചു. KHNAയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഇത്തരം ധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ദീര്‍ഘകാല മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാമാഘവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 19ന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയുമായി ചേര്‍ന്ന് KHNA സംഘടിപ്പിച്ച വെബിനാറിലാണ് അന്നദാന പദ്ധതിയിലെ സംഘടനയുടെ പങ്കാളിത്തവും ആദ്യ സംഭാവനയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടക്കം മുതല്‍ ലഭിച്ച അഭൂതപൂര്‍വ്വമായ സാമൂഹിക പിന്തുണ ഏറെ പ്രചോദനകരമാണെന്നും, ഈ സഹകരണം തുടര്‍ന്നും ശക്തമാകുമെന്ന പ്രതീക്ഷയും KHNA നേതൃത്വം പങ്കുവച്ചു.

ധര്‍മ്മത്തിലൂടെ സേവനം – സേവനത്തിലൂടെ സമൂഹമാറ്റം എന്ന ദര്‍ശനവുമായി മുന്നോട്ട് പോകുന്ന KHNA, ഈ അന്നദാന മഹായജ്ഞത്തിലൂടെ കൂടുതല്‍ ഹൃദയങ്ങളെ സ്പര്‍ശിക്കുമെന്നും, കൂടുതല്‍ ആളുകളെ ഈ മഹാദൗത്യത്തിലേക്ക് ആകര്‍ഷിക്കുമെന്നും സംഘടനാ നേതൃത്വം ആത്മവിശ്വാസത്തോടെ അറിയിച്ചു.

ഈ അന്നദാന മഹായജ്ഞത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്,Zelle മുഖേന bank@namaha.org
എന്ന ഇമെയിലിലേക്കു സംഭാവനകള്‍ അയയ്ക്കാവുന്നതാണ്.

ഇങ്ങനെ  സമാഹരിക്കുന്ന മുഴുവന്‍ തുകയും മഹാമാഘ അന്നദാന പദ്ധതിക്കായി മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നും KHNA നേതൃത്വം വ്യക്തമാക്കി.

Report അനഘ വാര്യര്‍ | കെ.എച്ച്.എന്‍.എ ന്യൂസ് മീഡിയ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...