അമേരിക്കൻ വാർത്തകേരള വാർത്ത

പ്രവാസികളുടെ ശബ്ദമായി സിജില്‍ പാലയ്ക്കലോടി രണ്ടാം വട്ടവും ലോക കേരള സഭയിലേയ്ക്ക്

തിരുവനന്തപുരം: കേരള സര്‍ക്കാരും നോര്‍ക്ക വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അഞ്ചാം ലോക കേരള സഭയിലേക്ക് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിന് അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ പ്രതിനിധിയായി സിജില്‍ പാലക്കലോടിയെ രണ്ടാം തവണയും തിരഞ്ഞെടുത്തു. പ്രവാസി മലയാളികളുടെ ഉറച്ച ശബ്ദം നയരൂപീകരണ പ്രക്രിയയിലെത്തിക്കുന്നതിന് കേരളത്തിലെ ജനപ്രതിനിധികളെയും ലോകത്തെമ്പാടുമുള്ള 125 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയും ഒരുമിച്ചു കൊണ്ടുവരുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം 2026 ജനുവരി 29, 30, 31 തീയതികളിലായാണ് നടക്കുന്നത്.

ജനുവരി 29-ന് വൈകുന്നേരം ആറ് മണിക്ക് പൊതുസമ്മേളനത്തോടെ ലോക കേരള സഭയ്ക്ക് തുടക്കമാകും. 30, 31 തീയതികളില്‍ കേരള നിയമസഭ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍തമ്പി ഹാളില്‍ മേഖല അടിസ്ഥാന ചര്‍ച്ചകളും എട്ട് വിഷയാടിസ്ഥാന ചര്‍ച്ചകളും സംഘടിപ്പിക്കും. കേരളത്തിന് പുറത്തുള്ള പ്രവാസികളുടെ ബന്ധം ശക്തിപ്പെടുത്തുക, സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പ്രവാസികളെ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ലോക കേരള സഭ രൂപീകരിച്ചത്. കേരള വികസനത്തിന് ക്രിയാത്മക നിര്‍ദ്ദേശങ്ങളും സംഭാവനകളും നല്‍കുന്നതിനും പ്രവാസികളുടെ വിഷയങ്ങള്‍ മുഖ്യ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ജനാധിപത്യത്തിന്റെ വികസിത പ്ലാറ്റ്‌ഫോമാണ് ലോക കേരള സഭ.

അമേരിക്കന്‍ മലയാളി സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട സംഘാടകനും തനതായ വ്യക്തിമുദ്ര പതിപ്പിച്ച സാമൂഹിക പ്രവര്‍ത്തകനുമാണ് സിജില്‍ പാലക്കലോടി. ലോകത്തിലെ ഏറ്റവും വലിയ മലയാളി ഫെഡറേഷനായ ഫോമായുടെ ട്രഷററായി സേവനം അനുഷ്ഠിക്കുന്ന സിജില്‍ നിരവധി സംഘടനകളുടെ അമരക്കാരനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്, യു.എസ്.എ പ്രസിഡന്റ്, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപക ജോയിന്റ് ട്രഷറര്‍, സാക്രമെന്റോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, കൈരളി ടി.വി റിപ്പോര്‍ട്ടര്‍, മലയാളി മനസ്സ് വാരിക പത്രാധിപര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സാക്രമെന്റോ ട്രഷറര്‍, സീറോ മലബാര്‍ ചിക്കാഗോ രൂപതാ എപ്പാര്‍ക്കിയല്‍ അസംബ്ലി മെമ്പര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍, സാക്രമെന്റോ ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ട്രസ്റ്റി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും നയിക്കുന്നതിലുള്ള പാടവം തന്റെ കര്‍മ്മപഥങ്ങളിലൂടെ തെളിയിച്ച വ്യക്തിയാണ് സിജില്‍.

ഫോമായുടെ വിവിധ സ്ഥാനങ്ങളിലും കരുത്തു തെളിയിച്ചിട്ടുണ്ട്. ഫൈനാന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദമുള്ള സിജില്‍ കാലിഫോര്‍ണിയ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫൈനാന്‍സ് ഓഫീസര്‍ സ്‌പെഷ്യലിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. സ്വന്തമായി ബിസിനസ് നടത്തുന്നു. അഞ്ചാംലോക കേരള സഭയിലെ പ്രതിനിധിയെന്ന നിലയില്‍ പ്രവാസികളുടെ ശബ്ദമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സിജില്‍ പറഞ്ഞു. നാലാം സമ്മേളനത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.

കഴിഞ്ഞ ലോക കേരള സഭയില്‍ ഗൗരവതരമായി ചര്‍ച്ച ചെയ്ത പ്രവാസികളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ അവര്‍ക്ക് ഗുണകരമായ വിധത്തില്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയതില്‍ നന്ദിയുണ്ടെന്ന് സിജില്‍ പറഞ്ഞു. ഇതിന് പുറമെ പ്രവാസികളുടെ ഇന്‍വെസ്റ്റ്‌മെന്റ് കേരളത്തിലേക്ക് കൊണ്ടുവരാനും ലോക കേരള സഭയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അഞ്ചാം ലോക കേരള സഭയിന്‍ നിന്ന് നവകേരള നിര്‍മിതിക്കൊപ്പം പ്രവാസി സമൂഹത്തിന്റെ ആഗ്രഹങ്ങള്‍ക്കൊത്ത പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...