കായികം

ഐസിസിയോട് പ്രതിഷേധം; ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാനൊരുങ്ങി പാകിസ്താൻ

ഇസ്ലാമാബാദ്: ഐസിസിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ മാറ്റണമെന്ന ബംഗ്ലാദേശിന്റെ അഭ്യർഥന അംഗീകരിക്കാത്തതും അതുവഴി ബംഗ്ലാദേശിന് ടൂർണമെന്റിൽ നിന്ന് പിന്മാറേണ്ടിവന്ന സാഹചര്യവും പാകിസ്താനെ ചൊടിപ്പിച്ചിരുന്നു. ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്താൻ നടത്തിയ ബഹിഷ്‌കരണ ഭീഷണിക്കെതിരേ ഐസിസി കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയതും പാകിസ്താനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇതോടെയാണ് ഐസിസിയോടുള്ള പ്രതിഷേധം എന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്താൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരി 15-ന് ശ്രീലങ്കയിലെ കൊളംബോയിൽ നടക്കാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷാകരിക്കാനാണ് പാകിസ്താന്റെ ആലോചന. പാക് വാർത്താ ഏജൻസിയായ ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയുമായുള്ള മത്സരം പാകിസ്താൻ ബഹിഷ്‌കരിച്ചാൽ എതിരാളിയായ ഇന്ത്യയ്ക്ക് രണ്ടു പോയന്റ് ലഭിക്കും. എന്നാൽ ഇത് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് ഗണ്യമായ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും വിലയിരുത്തലുണ്ട്.

നേരത്തേ പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയായ പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയുടെ പ്രകോപനപരമായ പരാമർശങ്ങളും ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ബഹിഷ്‌കരണ ഭീഷണികളുമാണ് ഐസിസിയെ ചൊടിപ്പിച്ചത്. ടൂർണമെന്റിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ പാകിസ്താൻ സർക്കാരുമായി ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നായിരുന്നു പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയുടെ വാക്കുകൾ. ബംഗ്ലാദേശിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഐസിസി സ്വീകരിച്ച നടപടികളെ നഖ്വി ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു. ഐസിസി കാണിച്ചത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച അദ്ദേഹം രാജ്യത്തിന്റെ താത്പര്യങ്ങൾ പരിഗണിച്ചായിരിക്കും മുന്നോട്ട് പോവുകയെന്നും വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ നിർദേശങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ ലോകകപ്പിൽ കളിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാവുകയുള്ളൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

എന്നാൽ ഇതിനു പിന്നാലെ ലോകകപ്പിൽ നിന്ന് പിന്മാറാനാണ് തീരുമാനമെങ്കിൽ കടുത്ത നടപടിപടികൾ നേരിടേണ്ടിവരുമെന്ന് പിസിബിക്ക് ഐസിസി അന്ത്യശാസനം നൽകിയിരുന്നു. ലോകകപ്പിൽ നിന്ന് പിന്മാറിയ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനവുമായി ഐക്യപ്പെട്ടതുൾപ്പെടെയുള്ള നഖ്വിയുടെ സമീപനത്തിൽ ഐസിസി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഐസിസിയുടെ അധികാരത്തെ പരസ്യമായി വെല്ലുവിളിക്കുകയും പാകിസ്താനും ടൂർണമെന്റിൽ നിന്ന് പിന്മാറിയേക്കുമെന്നുള്ള ഭീഷണികളുമെല്ലാം ഐസിസി ഭരണസമിതിയെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.

തുടർന്ന് ലോകകപ്പ് ബഹിഷ്‌കരണ ഭീഷണിക്കും ഐസിസിയുടെ അന്ത്യശാസനത്തിനും പിന്നാലെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പാകിസ്താൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാംമെഡൽ ; വെയ്റ്റ് ലിഫ്ടിംഗിൽ ഋഷികാന്ത സിംഗിന് വെള്ളി

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാംമെഡൽ നേട്ടം. പുരുഷൻമാരുടെ 60 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...