ഓർമ്മച്ചെപ്പ്കുട്ടി വാർത്ത

പ്രായം വെറും നമ്പർ മാത്രം! സി.എം.എസ് കോളേജിൽ ‘തന്ത വൈബ്’ ജനുവരി 26-ന്

കോട്ടയം: കലാലയ സ്മരണകൾക്ക് പുതുജീവൻ നൽകാൻ സിഎംഎസ് കോളേജിലെ പഴയ തലമുറയും പുതിയ തലമുറയും കൈകോർക്കുന്നു. ജനുവരി 26-ന് കോളേജ് ക്യാമ്പസിൽ നടക്കുന്ന ‘വിദ്യാസൗഹൃദം’ എന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിലാണ് കൗതുകകരമായ ഈ ഒത്തുചേരൽ. 93 വയസ്സുള്ള മുതിർന്ന കാരണവർ മുതൽ 20-കാരനായ പുത്തൻ തലമുറയിലെ വിദ്യാർത്ഥി വരെ ഒരേ വേദിയിൽ അണിനിരക്കുന്നു എന്നതാണ് ഈ വർഷത്തെ പ്രത്യേകത.

പ്രായത്തിന്റെ അതിർവരമ്പുകൾ മായ്ച്ചു കളഞ്ഞ് എല്ലാവരും വീണ്ടും സിഎംഎസ് കോളേജിലെ വിദ്യാർത്ഥികളായി മാറും. വൈകുന്നേരം 5.30-ന് പ്രശസ്ത സിനിമഛായാഗ്രാഹകനും സംവിധായകനുമായ വേണു ഉദ്ഘാടനം ചെയ്യും. നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ ആണ് മുഖ്യാതിഥി.

80 വയസ്സ് പിന്നിട്ട മുതിർന്ന അംഗങ്ങളെയും മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയും ചടങ്ങിൽ ആദരിക്കും. വൈകുന്നേരം 3.30 മുതൽ കലാപരിപാടികൾ, പഴയകാല സ്മരണകൾ പങ്കുവെക്കുന്ന സെഷനുകൾ, തുടർന്ന് സിൽവിയുടെ നേതൃത്വത്തിലുള്ള ‘മുദ്രനടനം’ നൃത്തവും പൂർവ്വ വിദ്യാർത്ഥികളുടെ ഗാനമേളയും.

72-ൽ പഠിച്ചവർ മുതൽ ഇന്നത്തെ തലമുറ വരെ ഒരുമിച്ച് കയ്യടിക്കാനായി എത്തുന്ന ഈ സംഗമം കോട്ടയത്തെ പഴയകാല സൗഹൃദങ്ങളുടെ വലിയൊരു ആഘോഷമായി മാറും.

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

എഴുന്നേറ്റുനിന്ന് കുട്ടി, സീറ്റ് ബെൽറ്റ് ഇടില്ലെന്ന് വാശി; വിമാനം റദ്ദാക്കി, കുടുങ്ങി യാത്രക്കാർ

വിക്ടോറിയ: യാത്രക്കാരനായ കുട്ടി സീറ്റ് ബെൽറ്റിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് കാനഡയിൽ വിമാനം റദ്ദാക്കി. വിക്ടോറിയയിൽനിന്ന് ടൊറന്റോയിലേക്ക് പോകേണ്ടിയിരുന്ന പോർട്ടർ എയർലൈൻസ് വിമാനമാണ്...

ഓർമ്മച്ചെപ്പ്കൗതുകങ്ങൾസിനിമ

അനേകം സിനിമകളിലെ നായകൻ കോടികൾ സമ്പാദ്യം; അവസാനം ഒറ്റപ്പെട്ട് വൃദ്ധസദനത്തിൽ ! എന്താണ് സത്യം ? ആലപ്പി അഷ്റഫ് പറയുന്നു

പഴയകാല നടന്‍ മോഹൻ ശർമയെക്കുറിച്ചുള്ള ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. മലയാള സിനിമയുടെ വസന്തത്തിൽ വിടർന്നുനിന്ന്...

ഓർമ്മച്ചെപ്പ്

വൈകുന്നേരം

വെറുതെ ഒരു ഓർമ ! വൈകുന്നേരം…വെയിലൊന്ന് മൃദുവായി മാറുന്ന നേരം…ഏഴെട്ടുനില കെട്ടിടത്തിന്റെമേൽത്തട്ടിലിരുന്ന് താഴേക്കൊന്ന് നോക്കിയാൽ…ഒരു നദിപോലെ...

അമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസർ ഇനി അമേരിക്കൻ മലയാളി നേഥൻ തോമസ്

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയും കേരള വംശജനുമായ നേഥൻ തോമസ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ...