അമേരിക്കൻ വാർത്ത

കെ.എച്ച്.എന്‍.എ മിഡ് അറ്റ്ലാന്റിക് റീജിയണല്‍ വൈസ് പ്രസിഡന്റായി ശ്രീജിത്ത് കോമത്ത്

ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ Kerala Hindus of North America (കെ.എച്ച്.എന്‍.എ) മിഡ് അറ്റ്ലാന്റിക് റീജിയണല്‍ വൈസ് പ്രസിഡന്റായി (RVP) പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ഐ.ടി. പ്രൊഫഷണലുമായ ശ്രീജിത്ത്  കോമത്തിനെ  നാമനിര്‍ദേശം ചെയ്തു. ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ മേഖലയിലെ സാംസ്‌കാരിക-സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ  ശ്രീജിത്തിന്, കെ.എച്ച്.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ മിഡ് അറ്റ്ലാന്റിക് മേഖലയിലുടനീളം ഏകോപിപ്പിക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

**Malayalee Association of Greater Philadelphia (MAP)**യുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള ശ്രീജിത്ത്, സംഘടനയെ കൂടുതല്‍ ജനകീയവും സജീവവുമായ പ്ലാറ്റ്‌ഫോമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വയനാട് ചൂരല്‍മല ദുരന്തബാധിതര്‍ക്കായി MAPയുടെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ  പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വലിയ പ്രശംസ നേടിയിരുന്നു.

ദേശീയ തലത്തില്‍ Federation of Malayalee Associations of Americas (FOMAA) പോലുള്ള സംഘടനകളില്‍ അദ്ദേഹം കൈവരിച്ച നേതൃപരിചയവും വിവിധ മലയാളി സംഘടനകളില്‍ വഹിച്ച സ്ഥാനങ്ങളും കെ.എച്ച്.എന്‍.എയ്ക്ക് വലിയ കരുത്താകുമെന്ന് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പ്രാദേശികതലത്തില്‍ നിന്ന് ദേശീയതലത്തിലേക്കുള്ള അദ്ദേഹത്തിന്റെ ബഹുമുഖ അനുഭവസമ്പത്ത് മിഡ് അറ്റ്ലാന്റിക് മേഖലയില്‍ കെ.എച്ച്.എന്‍.എയുടെ സംഘടനാപരമായ അടിത്തറ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

ജനറല്‍ സെക്രട്ടറി സിനു നായര്‍, ട്രഷറര്‍ അശോക് മേനോന്‍, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ഹരിലാല്‍, ജോയിന്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും ശ്രീജിത്ത് കോമത്തിന് ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...