അമേരിക്കൻ വാർത്തകേരള വാർത്ത

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ലോക കേരളാ സഭ പ്രതിനിധികൾ

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ശബ്‍ദനയരൂപീകരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ കേരള സഭ അതിന്റെ അഞ്ചാം സമ്മേളനത്തിലേക്ക് കടക്കുബോൾ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയെയും  സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനെയും ലോകകേരളാ സഭാ പ്രതിനിധികൾ ആയി തെരഞ്ഞെടുത്തു.

കേരളവും പ്രവാസി മലയാളികളുമായി ബന്ധം ശക്തി പെടുത്തുക, സാമൂഹിക, സാമ്പത്തിക , സംസ്കരിക വിഷയങ്ങൾ ഊന്നൽ നൽകി പ്രവാസികളെ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ലോക കേരളാ സഭാ രൂപികരിച്ചു അതിന്റെ പ്രവർത്തനം നടത്തുന്നത്.

ലോക കേരളാ സഭയുടെ സമ്മേളനം 2026 ജനുവരി 29,30,31 തീയതികളിൽ തിരുവനന്തപുരത്തു ചേരുമ്പോൾ 125 രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ പങ്കെടുക്കുന്നു. ലോക മലയാളികളുടെ എകികരണം കൂടിയാണ് ഇതിലൂടെ ഗവൺമെൻറ് കാണുന്നത്. ജനുവരി 29 ന് വൈകിട്ട് 6 മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉൽഘടനം ചെയ്യും.

പ്രവാസി സമൂഹത്തെ കൂടെ ഭരണനിർവ്വഹണത്തിലും വികസന പ്രക്രിയയിലും സജീവമായി പങ്കാളിയാക്കുന്നതിൽ കേരള ഗവൺമെൻ്റ് നടപ്പാക്കിയ ലോക കേരളാ സഭ എന്ന ആശയം പ്രവാസ സമൂഹത്തിൽ വളരെ അധികം മാറ്റങ്ങൾ വരുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. ലോക കേരളാ സഭക്ക്  ഫൊക്കാനയുടെ എല്ലാവിധ ആശംസകളും നേരുന്നു .  ഫൊക്കാന അഡിഷണൽ അസ്സോസിയേറ്റ് ട്രഷർ മില്ലി ഫിലിപ്പ് , നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പുക്കൻ , അഡ്വ. ലത മേനോൻ  തുടങ്ങിയവരും അഞ്ചാം ലോക കേരളാ സഭയിൽ  പങ്കെടുക്കുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...