സിനിമ

‘പ്രണയിക്കുന്ന സമയത്ത് സുപ്രിയ തന്ന സമ്മാനം’, വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരന്‍

തിരുവനന്തപുരം: ഭാര്യ തനിക്ക് ആദ്യമായി നല്‍കിയ സമ്മാനത്തെക്കുറിച്ച് മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളായ നടന്‍ പൃഥ്വിരാജ് സുകുമാരന്‍. പ്രണയിക്കുന്ന സമയത്ത് സുപ്രിയ തനിക്ക് ആദ്യമായി നല്‍കിയ സമ്മാനങ്ങളില്‍ ഒന്ന് ഒരു ക്രിക്കറ്റ് ബാറ്റ് ആയിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഈ മാസം 31ന് നടക്കാനിരിക്കുന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് ട്വന്റി 20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടന ചടങ്ങിലാണ് പൃഥ്വിയുടെ വെളിപ്പെടുത്തല്‍

താരത്തിന്റെ വാക്കുകള്‍: ഞാന്‍ കുട്ടിക്കാലം മുതലെ ഒരു ക്രിക്കറ്റ് ഭ്രാന്തനാണ്. ഞാന്‍ ഒരു ഫുട്‌ബോള്‍ ടീമിന്റെ ഉടമസ്ഥനായിട്ടും കേരള സൂപ്പര്‍ ലീഗിന്റെ ലോഞ്ചിന് ക്രിക്കറ്റിനോടുള്ള പാഷനാണ് പ്രധാനപ്പെട്ട സ്‌പോര്‍ട്‌സ് ഇവന്റ് എന്ന് വേദിയില്‍ പറഞ്ഞ ഒരാളാണ്. ഞാനും എന്റെ ഭാര്യയും പ്രണയിക്കുന്ന സമയത്ത് സുപ്രിയ എനിക്ക് ആദ്യമായി വാങ്ങി തന്ന സമ്മാനങ്ങളില്‍ ഒന്ന് ഒരു ഗ്രേ നിക്കോള്‍സ് ബാറ്റ് ആണ്.

ബാറ്റ് ഇപ്പോഴും വീട്ടില്‍ സൂക്ഷിക്കുന്നുണ്ട്. അപ്പോള്‍ അത്രയും പാഷനേറ്റ് ആയി ക്രിക്കറ്റിനെ ഫോളോ ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ ഫിക്‌സ്ചറിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍, അതിന്റെ സംഘാടനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...

കൗതുകങ്ങൾസിനിമ

മണിരത്നം സിനിമയുടെ ലൊക്കഷൻ ചിത്രങ്ങൾ ചോർന്നു; ’96’ ഓർമ്മിപ്പിച്ച് വിജയ് സേതുപതിയും സായ് പല്ലവിയും

കമൽ ഹാസൻ നായകനായ ‘തഗ് ലൈഫി’ന്റെ പരാജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...