സിനിമ

‘അന്ന് മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും സിനിമയോട് നോ പറഞ്ഞു’; കാരണം വെളിപ്പെടുത്തി ഭാവന

മലയാളത്തിൽ ഒരു കാലത്ത് തിളങ്ങിനിന്ന നടിയാണ് ഭാവന. എന്നാൽ വളരെ പെട്ടെന്നാണ് നടി മലയാള സിനിമയിൽ നിന്ന് മാറി നിന്നത്. ഇപ്പോഴിതാ മാറിനിൽക്കാനുള്ള ആ തീരുമാനം തന്റെതാണെന്ന് വെളിപ്പെടുത്തുകയാണ് ഭാവന. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങൾ ആ കാലത്ത് വന്നിരുന്നുവെന്നും എന്നാൽ അതിനെല്ലാം നോ പറഞ്ഞെന്നും നടി വ്യക്തമാക്കി. ഗലാട്ട പ്ലസിൽ ഭരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ മലയാള സിനിമയിൽ നിന്ന് മാറിനിൽക്കണമെന്ന് തോന്നി. അത് ഒരുപക്ഷേ പെട്ടെന്നെടുത്ത തീരുമാനമായിരിക്കാം. എന്നാലും അത് എന്റെ തീരുമാനമായിരുന്നു. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങളോട് നോ പറഞ്ഞു. എന്തുകൊണ്ടാണ് നോ പറഞ്ഞതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. മലയാള സിനിമകൾ ചെയ്യാൻ ഒരു പ്ലാനും ആ കാലത്തില്ലായിരുന്നു. കന്നഡ സിനിമയിൽ വളരെ തൃപ്തിയായിരുന്നു. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്ന ഒരു കംഫർട്ട് സോണിലായിരുന്നു ഞാൻ. ശേഷം നാല്, അഞ്ച് വർഷത്തിന് ശേഷമാണ് തിരിച്ച് മലയാളത്തിൽ വന്നത്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...