അമേരിക്കൻ വാർത്ത

പ്രായപൂർത്തിയാകാത്ത മകനുമായി ലൈംഗികബന്ധം; ഭാര്യയിൽ നിന്ന് വിവാഹമോചനം തേടി ഭർത്താവ്

ഫ്‌ലോറിഡ : പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട യുവതിയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് രംഗത്ത്. 15 വയസ്സുള്ള മകനുമായാണ് രണ്ടാനമ്മയായ നഴ്‌സ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. ഈ കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അലക്‌സിസ് വോൺ യേറ്റ്‌സിൽ (35) നിന്നാണ് ഭർത്താവ് ഡേവിഡ് യേറ്റ്‌സ് വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.

2024ൽ ഭർത്താവ് ഡേവിഡ് വീട്ടിലെത്തിയപ്പോൾ മകനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഭാര്യയെ കണ്ടെത്തുകയായിരുന്നു.

തന്നെ രണ്ടാനമ്മ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി കുട്ടി മൊഴി നൽകി. സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് പൊലീസിനെ അറിയിച്ചിരുന്നില്ല. എന്നാൽ വിവരം അറിഞ്ഞ കുടുംബാംഗങ്ങളിൽ ഒരാൾ കുട്ടിയുടെ സുരക്ഷയെ കരുതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്ന മെഡിക്കൽ ലൈസൻസ്, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അധികൃതർ റദ്ദാക്കി. ഇതോടെ ഇനി അലക്‌സിസ് വോൺ യേറ്റ്‌സിന് നഴ്‌സായി പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല.

2017ലാണ് അലക്‌സിസ് വോൺ യേറ്റ്‌സ് ഡേവിഡും വിവാഹിതരായത്. ഇരുവർക്കും മുൻബന്ധങ്ങളിൽ നിന്ന് കുട്ടികളുണ്ട്. കൂടാതെ ഈ ബന്ധത്തിലും ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...