കേരള വാർത്തപ്രധാന വാർത്ത

കെഎം മാണിക്ക് സ്മാരകം, തലസ്ഥാന നഗരത്തില്‍ 25 സെന്റ് അനുവദിച്ച് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം. മാണിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായുള്ള കെഎം മാണി ഫൗണ്ടേഷന് നഗരത്തില്‍ സ്ഥലം അനുവദിച്ചു മന്ത്രിസഭാ യോഗം. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് ഫൗണ്ടേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കി തീരുമാനമെടുത്തത്. ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്ക്കോ നല്‍കാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷന് സര്‍ക്കാര്‍ ഭൂമി കൈമാറിയിട്ടുള്ളത്.

തോമസ് ഐസക് ധനമന്ത്രി ആയിരുന്നപ്പോഴാണ് എതിര്‍ ചേരിയിലായിരുന്ന മുന്‍ ധനമന്ത്രി കൂടിയായ കെഎം മാണിക്ക് അദ്ദേഹത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് സ്മാരകം നിര്‍മിക്കുന്നതിന് 2020-21 ബജറ്റില്‍ അഞ്ചു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റൈ കര്‍മ മണ്ഡലമായ തലസ്ഥാനത്ത് ഉചിതമായ സ്ഥലം കണ്ടെത്താനുള്ള ശ്രമം നടന്നു വരികയായിരുന്നു.

പാലാ നിയോജക മണ്ഡലം രൂപീകരിച്ചതു മുതല്‍ തുടര്‍ച്ചയായി 13 തവണ വിജയിച്ച കെഎം മാണി ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായി ചുമതല വഹിച്ചതിന്റെയും റോക്കോഡും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 25 വര്‍ഷം മന്ത്രിയായിരുന്ന അദ്ദേഹം 13 ബജറ്റുകള്‍ അവതരിപ്പിച്ചു. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്ന റെക്കോഡും കെഎം മാണിയുടെ പേരിലാണ്. കാല്‍ നൂറ്റോണ്ടോളം നിയമ മന്ത്രിയായിരുന്ന അദ്ദേഹം ആഭ്യന്തരം, റവന്യൂ, നിയമം, ജലസേചനം, വൈദ്യുതി, തുറമുഖം, മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...