അമേരിക്കൻ വാർത്ത

കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡക്ക് നവനേതൃത്വം

സൗത്ത് ഫ്ലോറിഡ: കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ 43-)0 പ്രസിഡന്റ് ആയി നോയൽ മാത്യുവിന്റെ നേതൃത്വത്തിൽ 18 അംഗ ഭരണസമിതി 2026 ജനുവരി ഒന്നിന് നിലവിൽ വന്നു. ഡിസംബർ 13, 2025 നു ചേർന്ന കേരളസമാജം സൗത്ത് ഫ്ലോറിഡയുടെ പൊതുയോഗമാണ് പുതിയ ഭരണസമിതിക്ക് അംഗീകാരം നൽകിയത്.

സൗത്ത് ഫ്ലോറിഡയിലെ കല കായിക സാംസ്കാരിക രംഗങ്ങളിൽ മുൻകാലങ്ങളിൽ നിർണായകമായ പങ്കു വഹിച്ചിട്ടുള്ള ഈ പ്രസ്ഥാനത്തെ കൂടുതൽ ജനകീയമാക്കുകയും പരിപൂർണമായ ഡിജിറ്റലൈസേഷൻ വഴി കൂടുതൽ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ ജന്മഭൂവിലും കർമഭൂവിലും ഒരു പോലെ വ്യാപിപ്പിക്കാൻ വിപുലമായ കർമപദ്ധതികൾക്ക് ഊന്നൽ നല്ലിയുള്ള ഒരു പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത് എന്നും അതിനായി ഇറങ്ങിപ്രവർത്തിക്കും എന്നും 2026 ലെ ഭരണസമിതിക്കു വേണ്ടി പ്രസിഡന്റ് നോയൽ മാത്യു അറിയിച്ചു. മുൻകാലങ്ങളിൽ കേരളസമാജത്തിന്റെ വിവിധ ചുമതലകൾ വഹിച്ചിരുന്നതും FOMAA നാഷണൽ കമ്മിറ്റി മെമ്പർ ആയി സേവനമനുഷ്ഠിച്ചതുമുൾപ്പെടെയുള്ള ശ്രീ:നോയൽ മാത്യുവിന്റെ പ്രവർത്തിപരിചയം കേരളസമാജത്തിന്റെ 2026 ലെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കൊരു മുതൽക്കൂട്ടാകുമെന്ന് തീർച്ച.

Kerala Samajam of South Florida Executive Committee- 2026

നോയൽ മാത്യു (പ്രസിഡന്റ്)
ചെറിയാൻ എബ്രഹാം (വൈസ് പ്രസിഡന്റ്)
സഞ്ജയ് നടുപറമ്പിൽ (സെക്രട്ടറി)
നിധീഷ് ജോസഫ് (ട്രഷറർ)
ദീപക് ഗോപാലകൃഷ്ണൻ(ജോയിന്റ് സെക്രട്ടറി)
വിനോദ് നായർ (ജോയിന്റ് ട്രഷറർ )
അജി വർഗീസ്
ഷിബു ജോസഫ്
നിക്സൺ ജോസഫ്
ബിജു ബെനിയാം
ജെയ്സൺ ജെയിംസ്
Dr.ജോജി ഗീവർഗീസ്
Capt:വിബിൻ വിൻസന്റ്
വാണി സുധീഷ്
ടെസി ആൻ തോമസ്
കവിത മരിയ ഡേവിസ്
രതീഷ് ചിത്രാലയ (പ്രസിഡന്റ് എലെക്റ്റ്)
ബിജു ജോൺ (എക്സ്-ഓഫീഷ്യോ )

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...