അമേരിക്കൻ വാർത്ത

ഹൂസ്റ്റൺ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, സൂം മീറ്റിംഗിൽ ‘ബീ അമേരിക്കൻ ബേബി’ ചെറുകഥ ചർച്ചയായി

ഹൂസ്റ്റൺ: മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റണ്ൻറെ സൂം മീറ്റിംഗ് ജനുവരി പതിനൊന്നാം തിയതി നാലുമണിക്ക് നടന്നു.  എല്ലാവർക്കും  പുതുവത്സരാശംസകൾ  നേർന്നുകൊണ്ടും ആയുർആരോഗ്യത്തിന് വേണ്ടി പ്രാർഥിച്ചുകൊണ്ടും, പ്രത്യേകിച്ച് മലയാളം സൊസൈറ്റി പ്രസിഡണ്ട് മണ്ണിക്കരോട്ടിനെ സ്മരിച്ചുകൊണ്ടും വൈസ് പ്രസിഡണ്ട് പൊന്നുപിള്ള ഏവരെയും മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്‌തു.    അതിനുശേഷം, സെക്രട്ടറി ജോർജ് പുത്തൻകുരിശ് ചെറുകഥ അവതരിപ്പിച്ച  ജെയിംസ് ചിറത്തടത്തിനെ ഹൃസ്വമായി പരിചയപ്പെടുത്തി.   തുടർന്ന് സൂം മാനേജർ എ. സി. ജോർജ്ജ്  മോഡറേറ്ററായി മീറ്റിങ്ങ് ആരംഭിക്കുകയും ചെയ്‌തു.

ജെയിംസ് ചിറതടത്തിൽ   ‘ബീ അമേരിക്കൻ ബേബി’ എന്ന ചെറുകഥ അവതരിപ്പിച്ചു.   കഥയിലെ പ്രധാന കഥാപാത്രങ്ങളായ ആലീസിലൂടേയും, ജോണിക്കുട്ടിലൂടേയും, അവരുടെ മകനായ ജോവലിലൂടേയും ജെയിംസ് കഥ പറഞ്ഞു കഴിയുമ്പോൾ, ഈ അവസരങ്ങളുടെ നാടായ സ്വപ്നഭൂമിയിൽ ഉൽക്കർഷേച്ഛയോടെ വന്ന് ജീവിക്കുന്നവരോ, ജീവിച്ചു മരിച്ചുപോയവരുടേയോ കഥ ഇതെന്ന്   തോന്നിപോകും. ഇതിൽ കഥാകൃത്ത് പച്ചയായ സത്യങ്ങൾ വിളിച്ചു പറയുന്നു,  ലോകം വെട്ടിപ്പിടിക്കാൻ പോകുമ്പോൾ ജീവിക്കാൻ മറന്നുപോകുന്നവരുടെ കഥ ജീവിത മൂല്യങ്ങൾ നഷ്ടമാകുമ്പോഴും  സാന്മാർഗ്ഗിക ചട്ടങ്ങൾ ലംഘിക്കപ്പെടുമ്പോഴും ജീവിതം വഴി തെറ്റിപോകുന്നവരുടെ കഥ, വളരെ ഒതുക്കത്തോടെയും സുന്ദരമായ ഭാഷാശൈലിയിലും അവതരിപ്പിക്കുന്നു, 

ചർച്ചയിൽ പങ്കെടുത്തവർ അദ്ദേഹത്തിൻറെ ഭാഷാ പ്രയോഗങ്ങളെ അഭിനന്ദിച്ചപ്പോൾ ചിലതിനെ മാറ്റണം എന്നുള്ള നിർദേശവും  പൊന്തി വന്നു. ഗുണപാഠത്തോടെ കഥ അവസാനിച്ചിരുന്നെങ്കിൽ നന്നായേനെ എന്ന അഭിപ്രായം ഉണ്ടായപ്പോൾ അതിലെങ്കിലും കഥ കാര്യം വ്യക്തമാക്കുന്നുണ്ടെന്ന അഭിപ്രായവും കേൾക്കുകയുണ്ടായി.

കഥയുടെ സാങ്കേതികത്വം, ക്രാഫ്റ്റ് ഇവയെല്ലാം ചർച്ച വിഷയമായി.   പ്രൊഫ. ഫിലിപ്പ്  കല്ലട, തോമസ് കളത്തൂർ, ജോസഫ് തച്ചാറ, ജോസഫ് നമ്പിമഠം, ടി.ൻ സമുവേൽ, എ. സി. ജോർജ്, പൊന്നുപിള്ള, ജെയിംസ് ചിറത്തടം, ജോർജ് പുത്തൻകുരിശ് തുടങ്ങിയവർ ചർച്ചയിൽ സജ്ജീവമായി പങ്കുകൊണ്ടു.

മലയാളം സൊസൈറ്റി വൈസ് പ്രസിഡണ്ട് പൊന്നുപിള്ളയുടെ നന്ദി പ്രകാശനത്തോടെ മീറ്റിങ് അവസാനിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...