ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന് ഇത്തവണ റെക്കോർഡ് പ്രൈസ്മണി. കഴിഞ്ഞ വർഷത്തെക്കാൾ 16% വർധനയോടെ പുതിയ സമ്മാനത്തുക സംഘാടകർ പ്രഖ്യാപിച്ചു. ആകെ 7.5 കോടി യുഎസ് ഡോളറാണ് (ഏകദേശം 676 കോടി രൂപ) സമ്മാനത്തുക.
പുരുഷ –വനിതാ സിംഗിൾസ് ചാംപ്യന്മാർക്ക് ഇത്തവണ 28 ലക്ഷം യുഎസ് ഡോളർ (25.24 കോടി രൂപ) സമ്മാനമായി ലഭിക്കും. കഴിഞ്ഞ വർഷത്തേക്കാൾ 19% വർധന. പുരുഷ – വനിതാ താരങ്ങൾക്കു തുല്യമായ പാരിതോഷികം നേരത്തേ തന്നെ ഓസ്ട്രേലിയൻ ഓപ്പണിൽ നടപ്പാക്കിയിരുന്നു.





