അമേരിക്കൻ വാർത്ത

ട്രേസി കാലിഫോർണിയ സെന്റ്‌ ജോസഫ്‌ ക്നാനായ കത്തോലിക്കാ മിഷൻ ക്രിസ്തുമസ് ആഘോഷിച്ചു

ട്രേസി (കാലിഫോർണിയ): സെൻ്റ് ജോസഫ്‌ ക്നാനായ കത്തോലിക്കാ മിഷൻ ട്രേസിയുടെ ആദ്യ ക്രിസ്തുമസ് ആഘോഷം ഡിസംബർ 14, 2025 ഞായറാഴ്ച ഉത്സാഹത്തോടെയും ആത്മീയതയോടെയും ആഘോഷിച്ചു.

സെൻ്റ് ജോസഫ്‌ ക്നാനായ കത്തോലിക്കാ മിഷൻ ട്രേസി കാലിഫോർണിയ എന്ന പുതിയ ക്നാനായ മിഷൻ, തങ്ങളുടെ ആദ്യ ചുവടുകൾ ഫാദർ ജോസഫ്‌ (ജെമി അച്ഛൻ) പുതുശ്ശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ, വിശ്വാസത്തോടെ 2025ൽ തുടങ്ങിയിരുന്നു. വൈകുന്നേരം 6 മണിക്ക് ആരംഭിച്ച ക്രിസ്മസ് കുർബാനക്ക് ജെമി അച്ഛൻ മുഖ്യകാർമ്മികത്വം നൽകി.

പ്രാർത്ഥന ഗാനങ്ങൾ, കരോൾ, വിശ്വാസികളുടെ പാട്ടുകൾ, കുട്ടികളുടെ ചെറിയ കുസൃതികൾ, കേക്ക് മുറിക്കൽ, സ്നേഹ വിരുന്ന്, ഒത്തുകൂടൽ എല്ലാം കൂടി കുറച്ച് കുടുംബങ്ങൾ കൈകോർത്ത് നിന്ന് ക്രിസ്മസിന്‍റെ വെളിച്ചം ഓർമ്മിപ്പിച്ചു.

“ചെറുതായി തോന്നുന്നൊരു ദീപം, അന്ധകാരത്തെ തോല്പിക്കാം” എന്ന വാക്കുകൾ ഓർമ്മിപ്പിക്കുന്നുവെന്നുപോലെ, പുതുതായി തുടങ്ങി നിൽക്കുന്ന ഈ ക്നാനായ കത്തോലിക്കാ മിഷൻ, കുട്ടികളുടെയും സമൂഹത്തിന്‍റെയും മുന്നിൽ സ്നേഹത്തിൻ്റെയും പ്രതീക്ഷകളുടെയും വലിയ പ്രകാശമായി മാറി. ജെമി അച്ഛനെയും, മിഷൻ കമ്മിറ്റിയെയും, ഈ പരിപാടിക്ക് നേതൃത്വം നൽകിയ/സഹായിച്ച വളണ്ടിയർമാരെയും സെൻ്റ് ജോസഫ്‌ ക്നാനായ കത്തോലിക്കാ മിഷൻ ട്രേസിയുടെ പേരിലുള്ള പ്രത്യേക അഭിനന്ദനവും നന്ദിയും ഈ അവസരത്തിൽ അറിയിക്കുകയും ചെയ്യുന്നു. ഓരോരുത്തരുടെയും ആത്മാർത്ഥമായ സേവനവും ഒരുമയും കൊണ്ടാണ് ഈ ആദ്യ ക്രിസ്തുമസ് ആഘോഷം ഇത്തരമൊരു മനോഹരമായ അനുഭവമായി മാറിയത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...