അമേരിക്കൻ വാർത്തകേരള വാർത്തകൗതുകങ്ങൾ

കേളിപാത്രത്തെക്കുറിച്ച് പഠിക്കാൻ യുഎസിൽ നിന്ന് ആന്ത്രപ്പോളജി പ്രഫസർ ഫ്രീമാൻ കേരളത്തിലെത്തി

പയ്യന്നൂർ (കണ്ണൂർ): നാട്ടിടവഴികൾക്കൊപ്പം മൺമറയുന്ന നാടൻകലാരൂപമായ കേളിപാത്രത്തെക്കുറിച്ച് പഠിക്കാൻ യുഎസിൽനിന്നുള്ള ആന്ത്രപ്പോളജി പ്രഫസർ പയ്യന്നൂരിലെത്തി. ഡ്യൂക്ക് സർവകലാശാലയിലെ പ്രഫ.ജെആർ.ഫ്രീമാനാണ് എത്തിയത്. വടക്കൻ കേരളത്തിലെ കേളിപാത്രമെന്ന അനുഷ്ഠാന കല സമൂഹമാധ്യമങ്ങളിൽ കണ്ടതോടെയാണ് ഫ്രീമാൻ അതിന്റെ പൊരുൾതേടി വന്നത്.

നേരത്തേ ഡോ.ആർ.സി.കരിപ്പത്തിൽനിന്ന് തിരുനിഴൽമാലയെന്ന പാട്ടുകാവ്യത്തെ പഠിച്ചെടുത്ത ഫ്രീമാൻ കേളിപാത്രത്തെക്കുറിച്ച് അറിഞ്ഞതോടെ അതിന്റെ രചയിതാവായ ആർ.സി.കരിപ്പത്തുമായി ബന്ധപ്പെടുകയും അതേക്കുറിച്ച് അറിയാൻ പയ്യന്നൂരിലേക്ക് വരികയുമായിരുന്നു.

ആർ.സി.കരിപ്പത്തിന്റെ രചനയിൽ സുരേഷ് അന്നൂർ സംവിധാനവും നിർമാണവും നിർവഹിച്ച അനുഷ്ഠാന കലയുടെ ഡോക്യുമെന്ററി നേരിൽ കണ്ട് അതിന്റെ ഓരോ വശങ്ങളെ കുറിച്ചും ഡോ.ആർ.സി.കരിപ്പത്തിനോട് ചോദിച്ചറിഞ്ഞു.

ഡോക്യുമെന്ററി നിർമിച്ച സുരേഷ് അന്നൂരിൽ നിന്ന് കേളിപാത്രത്തിന്റെ വേഷവിധാനവും മനസ്സിലാക്കി. തന്റെ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികൾക്ക് കേളിപാത്രം ഡോക്യുമെന്ററി പ്രദർശിപ്പിക്കുവാനും അതേക്കുറിച്ച് പഠിപ്പിക്കാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചാണ് അദ്ദേഹം മടങ്ങിയതെന്ന് സുരേഷ് അന്നൂർ പറഞ്ഞു.

കേളിപാത്രം കാണാൻ പയ്യന്നൂരിലെത്തിയ പ്രഫ. ജെ.ആർ.ഫ്രീമാൻ നാടൻകലാ ഗവേഷകൻ ഡോ. ആർ.സി.കരിപ്പത്തിനും സുരേഷ് അന്നൂരിനുമൊപ്പം.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...