അമേരിക്കൻ വാർത്ത

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി (മാര്‍ക്) ഫാമിലി നൈറ്റും പുതുവത്സരാഘോഷവും ജനുവരി 17-ന്

ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്) ഫാമിലി നൈറ്റും ന്യൂ ഇയര്‍ ആഘോഷവും ജനുവരി 17-ാം തീയതി ഓറഞ്ച് ബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വെച്ച് വൈകുന്നേരം 4 മണിക്ക് നടത്തും.

മാര്‍ക്ക് എല്ലാവര്‍ഷവും നടത്തിവരുന്ന കര്‍ഷകശ്രീ അവാര്‍ഡും തദവസരത്തില്‍ വിതരണം ചെയ്യും. തോമസ് അലക്‌സിന്റെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനലാണ് വിജയികളെ കണ്ടെത്തിയത്.

പ്രശസ്ത സംവിധായകനും, നടനും, ഗായകനുമായ ശബരിനാഥ് നയിക്കുന്ന ഗാനമേളയും, കുട്ടികളുടെ ഡാന്‍സും ഉണ്ടായിരിക്കും.

മാര്‍ക്ക് നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളും റോക്ക് ലാന്‍ഡ് കൗണ്ടിയിലെ മൂന്നു സ്‌കൂളുകളിലായി എല്ലാ ആഴ്ചയും മൂന്നു ദിവസങ്ങളില്‍  സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസും വിജയകരമായി നടത്തിവരുന്നു.

സിത്താര്‍ പാലസില്‍ ജനുവരി 17-ന് നടക്കുന്ന ഫാമിലി നൈറ്റിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. 

Report സണ്ണി കല്ലൂപ്പാറ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...