അമേരിക്കൻ വാർത്ത

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) അറ്റ്‌ലാന്റാ ചാപ്റ്ററിനു പുതിയ നേതൃത്വം

അറ്റ്‌ലാന്റ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) അറ്റ്‌ലാന്റാ ചാപ്റ്ററിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കാജല്‍ സഖറിയ അദ്ധ്യക്ഷത വഹിച്ച യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ഷൈനി അബൂബക്കര്‍ ആണ് പുതിയ പ്രസിഡന്റ്. അറ്റ്‌ലാന്റയിലെ ഒരു പ്രമുഖ കമ്പനിയില്‍ ഐ.ടി ഡെലിവറി മാനേജറായി പ്രവര്‍ത്തിക്കുന്ന ഷൈനി, 2021 മുതല്‍ ഫ്‌ലവേഴ്‌സ് ടിവി യു.എസ്.എയുടെ പ്രൊഡ്യൂസര്‍, ആങ്കര്‍, സോഷ്യല്‍ മീഡിയ ഹെഡ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ചെറുപ്പം മുതലേ മാധ്യമ രംഗത്ത് സജീവമായിരുന്ന അവര്‍, സ്‌കൂള്‍ കാലഘട്ടത്തില്‍ യു.എ.ഇ റേഡിയോ ടോക്ക് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. കോളേജ് കാലഘട്ടത്തില്‍ സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഏഷ്യാനെറ്റ് അകത്തളം എന്ന മലയാളം ടോക്ക് ഷോയിലും പങ്കെടുത്തിട്ടുണ്ട്. 2021-ലെ ഫോമാ മയൂഖം പേജന്റിന്റെ പ്രധാന സംഘാടകയായിരുന്ന ഷൈനി, വന്‍ വിജയമായി മാറിയ ആ പരിപാടിയുടെ സംഘാടനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. മാധ്യമ-സാംസ്‌കാരിക രംഗങ്ങളിലെ ഈ സമ്പന്നമായ അനുഭവ പരിചയം IPCNA അറ്റ്‌ലാന്റാ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഉണര്‍വ് പകരും എന്നത് തീര്‍ച്ചയാണ്.

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അനു ഷിബു കഴിഞ്ഞ 20 വര്‍ഷമായി അറ്റ്‌ലാന്റയില്‍ താമസിക്കുന്നു. ഐ.ടി എഞ്ചിനീയര്‍ ആയ അവര്‍ കഴിഞ്ഞ നാലു വര്‍ഷമായി ഏഷ്യാനെറ്റ് യു.എസ് വീക്ക്ലി റൗണ്ടപ്പില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്. ഇപ്പോള്‍ പ്രവാസി ചാനലില്‍ പ്രവര്‍ത്തിക്കുന്ന അനു ഷിബുവിന്റെ ദീര്‍ഘകാല മാധ്യമ അനുഭവം IPCNA അറ്റ്‌ലാന്റാ ചാപ്റ്ററിന് വലിയ മുതല്‍ക്കൂട്ടാകും.

ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഫെമിന ചുക്കാന്‍ അറ്റ്‌ലാന്റയില്‍ Behavior Therapist ആയി സേവനം അനുഷ്ഠിക്കുന്നു. പ്രൊഫഷണല്‍ രംഗത്ത് മാത്രമല്ല, മാധ്യമ സാംസ്‌കാരിക മേഖലകളിലും ശ്രദ്ധേയമായ സാന്നിധ്യമാണ് അവര്‍. നിരവധി വേദികളില്‍ ആങ്കറിംഗ് നിര്‍വഹിച്ചിട്ടുള്ള ഫെമിന, സമൂഹത്തില്‍ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി Mental Wellness ക്ലാസുകളും സെഷനുകളും നയിച്ചിട്ടുണ്ട്. മാധ്യമരംഗത്ത്, Asianet US Weekly Round Up എന്ന പരിപാടിയില്‍ 4 വര്‍ഷം ആങ്കര്‍ ആയി പ്രവര്‍ത്തിച്ച സമൃദ്ധമായ അനുഭവവും ഫെമിന ചുക്കാന് സ്വന്തമാണ്. ഇപ്പോള്‍ പ്രവാസി മാധ്യമത്തില്‍ ആങ്കറായി ചുമതലയേറ്റിരിക്കുന്ന ഫെമിന, മാധ്യമരംഗത്തെ തന്റെ സജീവ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുകയാണ്. ഈ ദീര്‍ഘകാല മാധ്യമപരിചയവും പ്രവര്‍ത്തനപരിചയവും IPCNA അറ്റ്‌ലാന്റാ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഊര്‍ജം പകരും എന്നതില്‍ സംശയമില്ല.

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അമ്മു സഖറിയ കൂത്താട്ടുകുളം സ്വദേശിയാണ്. റിട്ടയേര്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പലായ അവര്‍ എഴുത്തുകാരിയും കവയത്രിയുമാണ്. ഇപ്പോള്‍ Global Millets Foundation (GMF) ന്റെ നോര്‍ത്ത് അമേരിക്കന്‍ ഡയറക്ടറായി നിയമിതയായിരിക്കുന്ന അമ്മു സഖറിയ, തന്റെ സാഹിത്യ-സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ ശ്രദ്ധേയ സാന്നിധ്യമാണ്.

ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സാദിക്ക് പുളിക്കപ്പറമ്പില്‍ അറ്റ്‌ലാന്റയിലെ മാധ്യമരംഗത്ത് സമൃദ്ധമായ അനുഭവസമ്പത്തുമായി പ്രവര്‍ത്തിക്കുന്ന കാമറാമാനാണ്. ഐടി മേഖലയില്‍ 20 വര്‍ഷത്തെ പ്രൊഫഷണല്‍ അനുഭവം സ്വന്തമാക്കിയിട്ടുള്ള സാദിക്ക്, അതിനൊപ്പം തന്നെ മാധ്യമരംഗത്തും ശക്തമായ സാന്നിധ്യമാണ്. Asianet US Weekly Ground Up എന്ന പരിപാടിക്കായി തുടര്‍ച്ചയായി 4 വര്‍ഷം കാമറാമാനായി പ്രവര്‍ത്തിച്ച അനുഭവം അദ്ദേഹത്തിന്റെ മീഡിയ കരിയറിന് ശക്തമായ അടിത്തറ നല്‍കി. നിലവില്‍ പ്രവാസി ചാനല്‍ കാമറാമാനായി പ്രവര്‍ത്തിക്കുന്ന സാദിക്ക് പുളിക്കപ്പറമ്പില്‍, തന്റെ ദൃശ്യസൗന്ദര്യവും സാങ്കേതിക മികവും കൊണ്ട് ശ്രദ്ധേയമായ സംഭാവനകളിലൂടെ പ്രവാസി മാധ്യമരംഗത്ത് തുടരുകയാണ്. ഈ ദീര്‍ഘകാല പ്രൊഫഷണല്‍-മാധ്യമ പരിചയം പ്രവാസി സമൂഹത്തിന്റെയും മാധ്യമപ്രവര്‍ത്തനങ്ങളുടെയും ഗുണനിലവാരം കൂടുതല്‍ ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

ജോയിന്റ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട തോമസ് ജോസഫ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റും ഫുഡ് ട്രക്കറും കണ്ടന്റ് ക്രിയേറ്ററുമാണ്. 18,000-ത്തിലധികം ഫോളോവേഴ്‌സുള്ള ‘മിയ മീഡിയ USA’ എന്ന ഡിജിറ്റല്‍ ചാനലിന്റെ സ്രഷ്ടാവാണ് തോമസ് ജോസഫ്. അമേരിക്കയില്‍ നിന്ന് കേരളത്തിലേക്കുള്ള ഒരു കണ്ണാടിയായി പ്രവര്‍ത്തിക്കുന്ന ഈ ചാനല്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. വ്യത്യസ്ത മേഖലകളില്‍ തന്റെ കഴിവുകള്‍ തെളിയിച്ച തോമസ് ജോസഫ് ചാപ്റ്ററിന് ശക്തി പകരും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തകേരള വാർത്ത

ശാന്തിഗിരി ഡയസ്പോറ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡാളസ് /മാരാമണ്‍ : മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക...

അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൗൺസിൽ ‘ആർദ്രം 2026’ ഫെബ്രുവരി 25 ന്; ഒരു കോടി രൂപയുടെ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കെയർ...

അമേരിക്കൻ വാർത്ത

ഉത്തരേന്ത്യയിലെ ഗ്രാമീണർക്കു ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ കുഞ്ഞുമിഷനറിമാരുടെ കാരുണ്യ സ്പർശം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റ് ഈ...

അമേരിക്കൻ വാർത്ത

അരിസോണയിലെ ഫീനിക്സിൽ ആറ്റുകാൽ പൊങ്കാല ആഘോഷം മാർച്ച് 1ന്

അരിസോണ : അരിസോണ സംസ്ഥാനത്തിലെ ഫീനിക്സ് നഗരത്തിൽ KHNA AZ Team ന്റെ നേതൃത്വത്തിൽ അഞ്ചാം...