അമേരിക്കൻ വാർത്ത

ന്യൂജേഴ്‌സി മോറിസ് കൗണ്ടിയിലെ പാഴ്സിപ്പനിയിൽ ഇന്ത്യൻ വംശജനായ ആദ്യ മേയറായി പുൽകിത് ദേശായ് അധികാരമേറ്റു

ന്യൂജേഴ്‌സി : മോറിസ് കൗണ്ടിയിലെ ഏറ്റവും വലിയ സിറ്റിയായ പാഴ്സിപ്പനിയിൽ ചരിത്രപരമായ മാറ്റങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്. ഇന്ത്യൻ വംശജനായ ആദ്യ മേയറായി പുൽകിത് ദേശായ് അധികാരമേറ്റു. ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ ഭരണസമിതി പാഴ്സിപ്പനിയിൽ ഔദ്യോഗികമായി ജനുവരി 3ന് നടന്ന വാർഷിക പുനസംഘടനാ യോഗത്തോടെ ചുമതലയേറ്റു.

ഏഷ്യൻ അമേരിക്കൻ സമൂഹം ഏറ്റവും വലിയ ജനവിഭാഗമായി മാറിയ പാഴ്സിപ്പനിയിൽ,  ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനെന്ന നിലയിൽ മേയർ ദേശായിയോടൊപ്പം കൗൺസിൽ അംഗങ്ങളായ ദിയ  പട്ടേലും മാറ്റ് കവനാഗും  സ്ഥാനമേറ്റത് ശ്രദ്ധേയമായി. നവംബർ മാസത്തെ പൊതുതെരഞ്ഞെടുപ്പിൽ മൂവരും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായി വിജയിക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്ത ഗവർണർ-എലക്ട് മിക്കി ഷെറിൽ പുതിയ നേതൃത്വത്തെ അഭിനന്ദിച്ചു.

പുതിയ കൗൺസിൽ പ്രസിഡന്റായി ചുമതലയേറ്റ ജൂഡി ഹെർണാണ്ടസിനൊപ്പം ഈ വിജയത്തോടെ 1984ന് ശേഷം ആദ്യമായി പാഴ്സിപ്പനിയിൽ ഡെമോക്രാറ്റുകൾക്ക് കൗൺസിൽ ഭൂരിപക്ഷം ലഭിച്ചു. റിപ്പബ്ലിക്കൻ അംഗങ്ങളായ പോൾ കാരിഫി ജൂനിയറും മാറ്റ് മക്ഗാതും 2026 വരെയുള്ള കൗൺസിലിൽ തുടരും.

24 വയസുള്ള നിയമവിദ്യാർത്ഥിനിയായ ദിയ പട്ടേൽ, രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തിയ തന്റെ മാതാപിതാക്കൾക്ക് നന്ദി അറിയിച്ചു.

യുഎസ് മറൈൻസിൽ സേവനമനുഷ്ഠിച്ച മുൻസൈനികനും ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥിയുമായ പുൽകിത് ദേശായ്, നിലവിലെ റിപ്പബ്ലിക്കൻ മേയർ ജെയിംസ് ബാർബെറിയോയെ വെറും 80 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. തുടർന്ന് സമർപ്പിച്ച രണ്ട് റീകൗണ്ട് ആവശ്യങ്ങളും തെരഞ്ഞെടുപ്പ് ചോദ്യംചെയ്യലും മൊറിസ്റ്റൗണിലെ കോടതി തള്ളുകയായിരുന്നു. സൈബർ സുരക്ഷാ വിദഗ്ധനായ ദേശായ്, ഉയർന്ന നികുതികൾ, വാസസ്ഥല-വെയർഹൗസ് നിർമാണങ്ങളുടെ അതിവേഗ വർധന, ഡെവലപ്പർ നികുതി ഇളവുകൾ തുടങ്ങിയ വിഷയങ്ങളാണ് തന്റെ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവാക്കിയത്. ഏകദേശം 56,000 ജനസംഖ്യയുള്ള പാർസിപ്പനി, മോറിസ് കൗണ്ടിയിൽ പൂർണകാല മേയറുള്ള ഏക നഗരമെന്നതും ശ്രദ്ധേയമാണ്.

ഭാര്യ സംഗീതയുടെയും നിരവധി ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് ദേസായി സത്യപ്രതിജ്ഞ ചെയ്തത്. സംഭവത്തിന്റെ ഗൗരവത്തിൽ അമ്പരന്നിരിക്കുന്ന സുഹൃത്തുക്കളും ചടങ്ങിനെത്തിയിട്ടുണ്ടെന്ന് അദ്ദേഹം തമാശയായി പറഞ്ഞു. ചടങ്ങിൽ സംസ്ഥാന സെനറ്റർ ജോസഫ് പെനാഷ്യോ, ലെഫ്റ്റനന്റ് ഗവർണർ തഹേശാ വേ എന്നിവരും പങ്കെടുത്തു. പാർസിപ്പനിയെ ഉൾക്കൊള്ളുന്ന ന്യൂജഴ്‌സിയുടെ 11-ാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ  മത്സരിക്കുന്ന നിരവധി ഡെമോക്രാറ്റിക് നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. മുൻ കോൺഗ്രസ് അംഗം ടോം മാലിനൗസ്കി , എസ്സെക്സ് കൗണ്ടി കമ്മീഷണർ ബ്രെണ്ടൻ ഗിൽ, പാസ്സായിക് കൗണ്ടി കമ്മീഷണർ ജോൺ ബർട്ലെറ്റ് എന്നിവരും എത്തി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...