അമേരിക്കൻ വാർത്ത

കാനഡയില്‍ ട്രേഡ് ചാന്‍സലറായി ജോക്കിം ജോര്‍ജ് ചുമതലയേറ്റു

സസ്‌കാറ്റൂൺ: ഇന്ത്യയുടെ കാനഡയിലെ ട്രേഡ് ചാൻസലറായി ജോക്കിം ജോർജ്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും പുതിയ സാമ്പത്തിക സാധ്യതകൾ കണ്ടെത്തുന്നതിനുമുള്ള സുപ്രധാന ദൗത്യമാണ് അദ്ദേഹം നിർവ്വഹിക്കുക. സസ്‌കാറ്റൂൺ മലയാളി അസോസിയേഷൻ (SMA) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്നു അദ്ദേഹം.

ജോക്കിം ജോർജിന്റെ ഈ വലിയ നേട്ടം കാനഡയിലെ മലയാളി സമൂഹത്തിനാകെ അഭിമാനമാണെന്ന് സസ്‌കാറ്റൂൺ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ജനുവരി 2-ന് SMAയുടെ പുതിയ കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ നിയമനം. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ലഭിച്ച അംഗീകാരമാണിതെന്ന് അസോസിയേഷൻ കൂട്ടിച്ചേർത്തു. കൂടാതെ ജോക്കിം ജോർജിന്റെ തുടർപ്രവർത്തനങ്ങൾ വലിയ വിജയമാകട്ടെയെന്ന് SMA എക്സിക്യൂട്ടീവ് കമ്മിറ്റി ആശംസിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...