അമേരിക്കൻ വാർത്ത

വില്ലിസ്റ്റൺ പാർക്ക് സി.എസ്.ഐ ജൂബിലി മെമ്മോറിയൽ ചർച്ചിൽ ക്രിസ്മസ് കരോൾ ശുശ്രൂഷ -ഇവാൻജെലിയോൻ സിംഫണി ജനുവരി 10-ന്

വില്ലിസ്റ്റൺ പാർക്ക്: സി.എസ്.ഐ ജൂബിലി മെമ്മോറിയൽ ചർച്ചിന്റെ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ)  റീജിയൻ 1 & 2 സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കരോൾ ശുശ്രൂഷ- “ഇവാൻജെലിയോൻ സിംഫണി” ജനുവരി 10, ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30 മുതൽ നടക്കും. ക്രിസ്തുവിന്റെ സുവിശേഷം  പ്രഘോഷിക്കുന്ന ആത്മീയ ആഘോഷമായിരിക്കും പരിപാടി.

വില്ലിസ്റ്റൺ പാർക്കിലെ കാംബെൽ അവന്യൂവിലുള്ള ദേവാലയത്തിൽ (147 CAMPBELL AVE, WILLISTON PARK, NY 11596) നടക്കുന്ന ശുശ്രൂഷകളിൽ സിറോ മലങ്കര കാത്തലിക് എപ്പാർക്കിയുടെ  (യു.എസ്.എ – കാനഡ) എപ്പാർക്കിയൽ  ബിഷപ്പ് അഭിവന്ദ്യ  ഡോ. ഫിലിപ്പോസ് മാർ സ്റ്റേഫാനോസ്  ക്രിസ്‌മസ് സന്ദേശം നൽകും.

വികാരി റവ. സാം എൻ. ജോഷ്വ -(516) 746-4173, സെക്രട്ടറി സാജു സാം- (516) 727-3795, ക്വയർ മാസ്റ്റർ ജോയൽ വർഗീസ് -(347) 746-2850, ക്വയർ സെക്രട്ടറി, സോണിയ സോളമൻ (516) 974-6366 എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ വിജയത്തിനായുള്ള  ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു.

ഭക്തിനിർഭരമായ ആരാധനയിലും സംഗീത വിരുന്നിലും പങ്കുചേരുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ചർച്ച് ഭാരവാഹികൾ അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...