അമേരിക്കൻ വാർത്ത

ക്രിസ്മസിനോടനുബന്ധിച്ചു അരങ്ങേറിയ ‘നല്ലിടയന്‍’ നാടകം ശ്രദ്ധേയമായി

കൊപ്പേല്‍ / ടെക്സാസ് : സെന്റ് അല്‍ഫോന്‍സ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഈ വര്‍ഷത്തെ ക്രിസ്മസ് ഫാമിലി ഡേ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രവും വര്‍ണ്ണാഭവുമായി.
ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ ‘നല്ലിടയന്‍’  എന്ന നാടകം കാണികള്‍ക്ക് പുത്തന്‍ അനുഭവമായി മാറി.

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയും (St. Vincent DePaul Society) ലീജിയന്‍  ഓഫ് മേരിയും (Legion of Mary) സംയുക്തമായാണ് ഈ കലാവിരുന്ന് സംഘടിപ്പിച്ചത്. ഇരു സംഘടനകളും ചേര്‍ന്ന് ആദ്യമായി ഒരുക്കുന്ന നാടകം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ജോജോ ആലൂക്ക രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തിന്റെ പിന്നണിയില്‍ ഡെന്നി എരിഞ്ചേരി (അസിസ്റ്റന്റ് ഡയറക്ടര്‍), സജേഷ് അഗസ്റ്റിന്‍ (റെക്കോര്‍ഡിംഗ് & മിക്‌സിംഗ്), ബെന്നി മറ്റക്കര (എഡിറ്റിംഗ്), സ്‌കറിയ ജേക്കബ് (സംഗീതം) എന്നിവര്‍ പ്രവര്‍ത്തിച്ചു. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, ജോസഫ് കുര്യന്‍ (സാജു കാര്യമ്പുഴ)  എന്നിവരായിരുന്നു നാടകത്തിന്റെ കോര്‍ഡിനേറ്റര്‍മാര്‍. ഇടവകയിലെ തന്നെ മുതിര്‍ന്നവരും കുട്ടികളും അടങ്ങുന്ന വന്‍ കലാകാര നിരയാണ് നാടകത്തില്‍ വേഷമിട്ടത്.  

അമേരിക്കയിലെ നാടകവേദികളില്‍ പ്രശസ്തനായ ബെന്നി മറ്റക്കരയും, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രാന്‍സിസ് സെബാസ്റ്റിനും അഭിനയത്തികവുകൊണ്ട് കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിക്കു വേണ്ടി പ്രസിഡന്റ് ഡേവിസ് വിനോദ്, സെക്രട്ടറി ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ എന്നിവരും, ലീജിയന്‍ ഓഫ് മേരിക്കു വേണ്ടി പ്രസിഡന്റ് സെലിന്‍ ആലുങ്കല്‍, സെക്രട്ടറി മഞ്ജു പോള്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

തിരുപ്പിറവിയുടെ സന്ദേശവും സ്‌നേഹവും പങ്കുവെച്ച ഫാമിലി ഡേ ആഘോഷങ്ങളില്‍ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. സ്‌നേഹവിരുന്നോടെയും വിവിധ കലാപരിപാടികളോടെയും നടന്ന ഈ സംഗമം ഇടവകാംഗങ്ങള്‍ക്കിടയിലെ ഐക്യവും സന്തോഷവും വിളിച്ചോതുന്നതായി.

Report മാര്‍ട്ടിന്‍ വിലങ്ങോലില്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...