അമേരിക്കൻ വാർത്ത

വൈ സർവീസ് ക്ലബ് ഓഫ് ന്യൂയോർക്ക് റോക്‌ലാൻഡ് ചാർട്ടർ ചെയ്തു

ന്യൂയോർക്ക്:വൈ സർവീസ് ക്ലബ് ഓഫ് ന്യൂയോർക്ക് റോക്‌ലാൻഡിന്റെ ഉദ്ഘാടനം ഡിസംബർ 26-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ഓറഞ്ച്ബർഗിലെ സിത്താർ പാലസിൽ നടന്നു. സ്പോൺസറിംഗ് ക്ലബായ വൈ സർവീസ്  വെസ്റ്ചസ്റ്റർ ക്ലബിന്റെ പ്രസിഡന്റ് ജോസഫ് മാത്യൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വൈസ്‌മെൻ ക്ലബ് റോക്‌ലാൻഡ് ഔപചാരികമായി രൂപീകരിച്ചത്.

ക്ലബിന്റെ ആദ്യ പ്രസിഡന്റായി ഫൊക്കാന മുൻ പ്രസിഡൻഡും ,പ്രവാസി എൻക്ലേവ് പ്രസിഡൻഡും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ പോൾ കറുകപ്പള്ളിയെയും സെക്രട്ടറിയായി അലക്സ് തോമസിനെയും ട്രഷററായി നോഹ ജോർജിനെയും തെരഞ്ഞെടുത്തു. വൈസ്‌മെൻ ഇന്റർനാഷണൽ യു.എസ്.എ ഏരിയ പ്രസിഡന്റ് ജോസഫ് കാഞ്ചമലയും മുൻ ഏരിയ പ്രസിഡന്റ് ഷാജു സാമും ചേർന്ന് സത്യവാചകം ചൊല്ലിക്കൊടുത്ത് പിന്‍ അണിയിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.

പ്രസ്തുത യോഗത്തിൽ പത്തൊമ്പത് ചാർട്ടേഡ് അംഗങ്ങളും സത്യവാചകം ചൊല്ലി ക്ലബിന്റെ ഭാഗമായി. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ബിൽ വെബർ യോഗത്തിൽ പങ്കെടുത്ത് പുതിയ ക്ലബിന് ആശംസകൾ അറിയിച്ചു 
ഒപ്പം തന്നെ ക്ലബ് അംഗതം സ്വീകരിക്കുകയും ചെയ്തു. പ്രമുഖ അഭിഭാഷകനായ മാർക്ക് സെവൻസണും അംഗത്വം സ്വീകരിച്ചു 
അമേരിക്കൻ ഏരിയ പ്രസിഡന്റ് ജോസഫ് കാഞ്ചമല വൈ സർവീസ് ക്ലബുകളുടെ പ്രവർത്തനങ്ങളും സാമൂഹിക പ്രാധാന്യവും വിശദീകരിച്ചു. മുൻ ഏരിയ പ്രസിഡന്റ് ഷാജു സാമം പുതിയ ക്ലബിന് എല്ലാ വിധ ഭാവുകങ്ങളും നേർന്ന് സംസാരിച്ചു.

തനിക്കേൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയോടെയും വിശ്വസ്തതയോടെയും നിർവഹിക്കുമെന്ന് പ്രസിഡന്റ് പോൾ കറുകപ്പള്ളി തന്റെ മറുപടി പ്രസംഗത്തിൽ അറിയിച്ചു.

വൈസ്‌മെൻ യു.എൻ പ്രതിനിധി സിബി ഡേവിഡ്, റീജിയണൽ സെക്രട്ടറി വർഗീസ് ജേക്കബ്, ട്രഷറർ ഷാജി സഖറിയ എന്നിവർ ആശംസകൾ അർപ്പിച്ചു. ഷാജി ജോസഫ് അമേരിക്കൻ ദേശീയഗാനവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. തുടർന്ന് സ്വന്തം സവിശേഷ ശൈലിയിൽ നടത്തിയ ഗാനാലാപനത്തിന് സദസ്സിന്റെ നിറഞ്ഞ കൈയ്യടി ലഭിച്ചു.

യോഗത്തിന് സെക്രട്ടറി അലക്സ് തോമസ് നന്ദി പ്രകാശനം നടത്തി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...