അമേരിക്കൻ വാർത്ത

ഭദ്രാസനാധിപൻ അബ്രഹാം മാർ പൗലോസിനു ഡാളസിൽ ഊഷ്മള സ്വീകരണം

ഡാളസ്: സെഹിയോൻ മാർത്തോമ്മാ ഇടവക സന്ദർശനത്തിനായി എത്തിയ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. അബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയ്ക്ക് ഡാളസ് ഫോർട്ട് വർത്ത് (DFW) വിമാനത്താവളത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി.

വിമാനത്താവളത്തിൽ എത്തിയ തിരുമേനിയെ ഇടവക വികാരി റവ. റോബിൻ വർഗീസ്, മലയാളം ലേ ലീഡർ ഫിലിപ്പ് മാത്യു, വൈസ് പ്രസിഡന്റ് ജേക്കബ് ജോർജ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഡിസംബർ 28 ഞായറാഴ്ച രാവിലെ 9 മണിക്ക് സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും വചനശുശ്രൂഷയും നടക്കും.

തിങ്കളാഴ്ച വരെ തിരുമേനി ഡാളസിൽ തുടരും. വിവിധ ഇടവകാംഗങ്ങളുമായും സഭാ സമിതികളുമായും അദ്ദേഹം ആശയവിനിമയം നടത്തും.

ഇടവകയുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന തിരുമേനിയുടെ സന്ദർശനത്തിൽ വലിയ സന്തോഷത്തിലാണ് വിശ്വാസികൾ. ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയിൽ എല്ലാ ഇടവകാംഗങ്ങളും പങ്കെടുക്കണമെന്ന് വികാരിയും കൈസ്ഥാന സമിതി അംഗങ്ങളും  അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...