അമേരിക്കൻ വാർത്ത

ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷന് (ഗാമ) പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു

അറ്റ്ലാന്റ : നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളീ അസോസിയേഷൻ (ഗാമ) 2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.  ഡിസംബർ 13-ന് നടന്ന വാർഷിക പൊതുയോഗത്തിൽ, ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള പതിമൂന്നു അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ എതിരില്ലാതെ തിരഞ്ഞെടുക്കുകയുണ്ടായി.

വൈസ് പ്രസിഡന്റ്: ലക്ഷ്മി പിള്ള
സെക്രട്ടറി : ഷെറിൻ ബായി
ജോയിന്റ് സെക്രട്ടറി : സതീഷ് പികെ
ട്രേഷറർ: രേഖ നെടുംപുറത്ത്
ഗാമ Affairs: സിബി കരിപ്പാപ്പറമ്പിൽ
കൾച്ചറൽ ചെയർമാൻ: പ്രവീൺ തമ്പി
പ്രോഗ്രാം ചെയർമാൻ: സുബി ബോബു
ഇവെന്റ്സ് ചെയർമാൻ: സിമി അബ്ദുൽ ഷുക്കൂർ
IT ചെയർമാൻ: രാഹുൽ നടരാജൻ
സ്പോർട്സ് ചെയർമാൻ: ടെറൻസ് ജോൺ
ഫുഡ് & ചാരിറ്റി ചെയർമാൻ: നിഷാദ് സലിം
യൂത്ത് & സീനിയർ ഫോറം ചെയർമാൻ: ലത രഘു

ഗാമയുടെ ട്രസ്റ്റി ബോർഡ് ചെയർമാനും മുൻ പ്രസിഡന്റുമായ നവീൻ ജോബ്, ട്രസ്റ്റി ബോർഡ് അംഗങ്ങളായ തോമസ് ഈപ്പൻ, സജീവ് പദ്മനിവാസ്, ബിനു കാസിം, സജി പിള്ള എന്നിവർ സംയുക്തമായി തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാർഷിക പൊതുയോഗത്തിന്റെ നടത്തിപ്പിനായി പ്രത്യേക ക്ഷണിതാവായി കണ്ണൻ ഉദയരാജനെ പൊതുയോഗം തെരഞ്ഞെടുത്തു.

പതിവിൽ നിന്നും വ്യത്യസ്തമായി, ഐക്യകണ്ഠേന  വിജയിച്ച ഭരണസമിതിക്ക് എല്ലാ ആശംസകളും പൂർണ പിന്തുണയും അറിയിക്കുന്നതായി, 2025 എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് മിനി നായർ, സുപ്രിയ നമ്പൂതിരി, അനുപമ പുറട്ടുപറമ്പിൽ എന്നിവർ സംയുക്തമായി അറിയിച്ചു.

അനുഭവസമ്പത്തും പുതുമയും ഒരുപോലെ ഉൾക്കൊള്ളുന്ന ഒരു ശക്തമായ ടീമിന് തുടക്കം കുറിക്കാനായതിലുള്ള സന്തോഷം നിയുക്ത പ്രസിഡന്റ് ജോൺ മത്തായി പങ്കുവെച്ചു. ഗാമയുടെ ഭാവി പ്രവർത്തനങ്ങൾ വിജയകരമാക്കുന്നതിന് എല്ലാ അംഗങ്ങളുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നതായി നിയുക്ത സെക്രട്ടറി ഷെറിൻ ബായിയും ട്രഷറർ രേഖ നെടുംപുറത്തും വൈസ് പ്രസിഡന്റ് ലക്ഷ്മി പിള്ളയും അറിയിച്ചു.

ഗാമയുടെ 45 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ അടുത്ത വർഷത്തേക്കുള്ള കർമ്മപരിപാടികളുടെ രൂപരേഖ അവതരിപ്പിക്കപ്പെടുന്നത്. 2026 എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി 2025 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സ്വപ്ന മേനോൻ, ശാലിനി ഷജീവ്, അഞ്ജന വർമ്മ, വിദ്യ ബിനീഷ്, മീനു കമലാക്ഷൻ, ക്രിസ്റ്റീൻ ആൻഡ്രൂസ്, സ്വപ്ന മാധവൻ, ഗീത പള്ളിയാമ്പിൽ എന്നിവർ സംയുക്തമായി അറിയിച്ചു.

അനുഭവസമ്പത്തും പുതുമയും ഒരുപോലെ ഉൾക്കൊള്ളുന്ന ഈ ടീം, ഗാമയുടെ 45 വർഷത്തെ പാരമ്പര്യത്തെ ശക്തിപ്പെടുത്തിക്കൊണ്ട് സമൂഹസേവനത്തിനും സാംസ്കാരിക വളർച്ചയ്ക്കും പുതുശക്തി പകരുമെന്ന് പ്രതീക്ഷിക്കുന്നു.

Report ബിനു കാസിം

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...