അമേരിക്കൻ വാർത്ത

ന്യൂയോർക്കിൽ നടന്ന ഫിയക്കോന രജത ജൂബിലി – ക്രിസ്മസ് ആഘോഷം വിശ്വാസവും പ്രതിബദ്ധതയും ഊട്ടിയുറപ്പിച്ചു

ന്യൂയോർക്ക് : ഫെഡറേഷൻ ഓഫ് ഇന്ത്യൻ-അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷനായ (ഫിയക്കോന ) നോർത്ത് അമേരിക്കയുടെ രജത ജൂബിലിയും ക്രിസ്മസും ഡിസംബർ 13 ന് ന്യൂയോർക്കിലെ വാലി സ്ട്രീമിലുള്ള ഗേറ്റ് വേ ക്രിസ്ത്യൻ സെന്ററിൽ ആഘോഷമായി നടന്നു. ആഘോഷം വിജയകരമാക്കാൻ സഹകരിച്ച ഏവരോടും ഫിയക്കോണ നേതൃത്വം നന്ദി അറിയിച്ചു. ഇന്ത്യൻ- അമേരിക്കൻ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ ഫിയക്കോണ നോർത്ത് അമേരിക്കയിൽ (അമേരിക്കയിലും കാനഡയിലും) മതസ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയുടെ പേരിലാണ് അറിയപ്പെടുന്നത്. മലങ്കര സിറിയൻ ക്നാനായ സഭയുടെ നോർത്ത് അമേരിക്കൻ റീജിയൻ മെത്രാപ്പൊലീത്ത ബിഷപ് ഡോ. അയൂബ് മാർ സിൽവാനോസ് മുഖ്യാതിഥിയായി പങ്കെടുത്തു. അദ്ദേഹമാണ് ആഘോഷം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത്.റവ. ഫാ. ഡോ. ജോൺസൺ തേക്കടയിലിന്റെ ക്രിസ്മസ് സന്ദേശത്തോടെയാണ് ആഘോഷം ആരംഭിച്ചത്. 

 വ്യത്യസ്തമായ വിശ്വാസ സമുദായങ്ങൾ പ്രതിനിധീകരിച്ച ക്വയർ ഗാനങ്ങളും പ്രാർത്ഥനകളും സമൂഹത്തിന്‍റെ ഐക്യവും സഹകരണഭാവവും പ്രതിഫലിപ്പിച്ചു.  

ഫിയക്കോണയുടെ രജത ജൂബിലി വർഷത്തിൽ ഇവാഞ്ചലിക്കൽ, കാതലിക് , ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് സഭകളുടെയും വിവിധ ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി ലീഡേഴ്സിന്റെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ചടങ്ങിൽ നിരവധി അമേരിക്കൻ കോൺഗ്രസ്, സ്റ്റേറ്റ് സെനറ്റ് അംഗങ്ങളും സമൂഹ പ്രവര്‍ത്തകരും സംബന്ധിച്ചു. 

ഫിയക്കോണയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈ ചടങ്ങ് ഭാരതത്തിലെ പീഡനത്തിൽ നിന്ന് ക്രൈസ്തവർക്ക് മോചനവും മതസ്വാതന്ത്യവും ലഭിക്കേണ്ടതിന്റെ പ്രാധാന്യവും ഐക്യത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞു. അമേരിക്കയിലെ വിശ്വാസ സമൂഹങ്ങൾക്കും പ്രവർത്തന രംഗങ്ങൾക്കും ഇടയിൽ കൂടുതൽ സജീവമായ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള ഭാഗ്യമായാണ് ഈ ഒത്തുചേരൽ വിലയിരുത്തപ്പെട്ടത്. 

ആഘോഷ പരിപാടിയുടെ ഭാഗമായി സംഗീതം, പ്രാർത്ഥനാ സെഷനുകൾ, നേതാക്കളെ ആദരിക്കൽ, വിവിധ സ്റ്റാൾ പ്രവർത്തനങ്ങൾ എന്നിവയും ഉണ്ടായിരുന്നു.കോശി ജോർജ്,ജോർജ് എബ്രഹാം,പാസ്റ്റർ ഇട്ടി ജേക്കബ്,റവ.വി.കെ.മക്വാന,റവ.ജത്വിന്ദർ ഗിൽ,തോമസ് മൊട്ടയ്‌ക്കൽ,ഡേവിഡ് ബാബു,പാസ്റ്റർ വിൽസൺ ജോസ്,റവ.സണ്ണി ഫിലിപ്പ്,റവ.സാം ജോഷ്വ എന്നിവർക്ക് ബിഷപ്പ് ഡോ.അയൂബ് മാർ സിൽവാനോസ് ആണ് അവാർഡ് നൽകി ആദരിച്ചത്. കാരൾ ഗാനങ്ങൾ പാടുകയും, ക്രിസ്മസ് ഭക്ഷണം പങ്കുവയ്ക്കുകയും ചെയ്ത സ്നേഹ സംഗമത്തിൽ സ്നേഹത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങളും ശ്രദ്ധ പിടിച്ചുപറ്റി. 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...