കേരള വാർത്ത

കൊച്ചിയിലെ ഹൃദയം മാറ്റിവയ്‌ക്കൽ വിജയകരം; നേപ്പാൾ സ്വദേശിനി അപകടനില തരണം ചെയ്‌തു

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ നേപ്പാൾ സ്വദേശി ദുർഗ കാമിയുടെ(22) ആരോഗ്യനില തൃപ്‌തികരം. അപകടസാദ്ധ്യതകൾ തരണം ചെയ്‌തെന്നും മറ്റ് പ്രശ്‌നങ്ങൾ ഇല്ലെന്നും ഡോക്‌ടർമാർ പറയുന്നു. നിലവിൽ ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ് ദുർഗ. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടന്നത്.

കഴിഞ്ഞ ആറ് മാസത്തിലധികമായി ജനറൽ ആശുപത്രിയിൽ ദുർഗ ചികിത്സയിലാണ്. ഹൃദയസംബന്ധമായ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി എന്ന രോഗത്തിനടിമയാണ് യുവതി. അമ്മയും സഹോദരിയും ഇതേ അസുഖം ബാധിച്ചാണ് മരിച്ചത്. പിതാവും നേരത്തേ മരിച്ചിരുന്നു. സഹോദരൻ മാത്രമാണ് ഇപ്പോൾ കൂട്ടിനുള്ളത്. ആദ്യം ലക്‌നൗവിലെ ആശുപത്രിയിലും പിന്നീട് നേപ്പാളിലെ കാഠ്മണ്ഡുവിലും ചികിത്സ തേടിയിരുന്നു. കേരളത്തിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്ന സുഹൃത്തിന്റെ നിർദേശത്തെ തുടർന്നാണ് ദുർഗ കൊച്ചിയിലെത്തിയത്. ഇതിനിടയിൽ പല തവണ രോഗം മൂർച്ചിച്ചിരുന്നു. നിരവധി നിയമകടമ്പകൾ പിന്നിട്ടാണ് ദുർഗയുടെ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടന്നത്.

രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ (47) ഹൃദയമാണ് ദുർഗയ്‌ക്ക് നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ എയർ ആംബുലൻസ് ഇറക്കിയാണ് ഹൃദയം എറണാകുളത്ത് എത്തിച്ചത്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...