അമേരിക്കൻ വാർത്ത

സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം

പെയർലാൻഡ് / ഹൂസ്റ്റൺ :  സീറോ മലബാർ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കൺവെൻഷന്റെ കിക്കോഫ് ടെക്സാസിലെ പെയർലാൻഡ് സെൻറ് മേരീസ് ദേവാലയത്തിൽ ആവേശപൂർവ്വം നടന്നു. ഇടവകയിൽ നടന്ന ചടങ്ങുകൾക്ക് ഫാ. മെൽവിൻ പോൾ നേതൃത്വം നൽകി.

കൺവെൻഷന്റെ വിശദാംശങ്ങൾ പങ്കുവെക്കാനും പ്രചാരണത്തിനുമായി എത്തിയ കൺവെൻഷൻ ടീമിനെ ഇടവക വികാരി ഫാ. വർഗീസ് ജോർജ് കുന്നത്തിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു. അപ്പച്ചൻ തൊട്ടാട്ടുശ്ശേരിൽ, സിബി മുണ്ടനാട്ട്, ബെന്നിച്ചൻ ചാക്കോ, ജോർജ് ഫിലിപ്പ് എന്നിവർ കിക്കോഫ് ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചു.

രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി കൂടി ആഘോഷിക്കുന്ന കൺവെൻഷന്റെ പ്രത്യേകതകൾ ഭാരവാഹികൾ ചടങ്ങിൽ വിശദീകരിച്ചു. കൺവെൻഷൻ ഫസിലിറ്റി ചെയർമാൻ ജോണി വടുക്കുംചേരി, ബിസിനസ് മാർക്കറ്റിംഗ് കോർഡിനേറ്റർ സന്തോഷ് കാട്ടൂക്കാരൻ എന്നിവർ പരിപാടിയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയും ഏവരെയും ചിക്കാഗോയിലേക്ക് ക്ഷണിക്കുകയും ചെയ്തു. നേരിട്ടുള്ള സന്ദർശനങ്ങളിലൂടെയും ആശയവിനിമയങ്ങളിലൂടെയും കൺവെൻഷനെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് ഏറെ സ്വാഗതാർഹമാണെന്ന് ഇടവക വികാരിയും കൺവെൻഷൻ പ്രതിനിധികളും അഭിപ്രായപ്പെട്ടു.

ആത്മീയ സാംസ്കാരിക സംഗമത്തിന് ചിക്കാഗോ വേദിയാകുന്നു

2026 ജൂലൈ 9 മുതൽ 12 വരെ ചിക്കാഗോ നഗരഹൃദയത്തിലെ വിഖ്യാതമായ മക്കോർമിക് പ്ലേസിലും അനുബന്ധ ഹോട്ടലുകളിലുമായാണ് ഈ ബൃഹത്തായ സംഗമം നടക്കുന്നത്. വിശ്വാസ സംരക്ഷണത്തിനും ആത്മീയ വളർച്ചയ്ക്കും സൗഹൃദങ്ങൾ പുതുക്കുന്നതിനും വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൺവെൻഷൻ വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ ഇടവകകളിൽ നേരിട്ട് സന്ദർശനം നടത്തി രജിസ്ട്രേഷൻ നടപടികളും കൺവെൻഷന്റെ രൂപരേഖയും ജനങ്ങൾക്ക് പരിചയപ്പെടുത്തി വരികയാണ് കൺവെൻഷൻ ടീം എന്ന് കൺവൻഷൻ സെക്രട്ടറി ബീന വള്ളിക്കളം അറിയിച്ചു.

ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവയ്ക്ക് പുറമെ വൈവിധ്യമാർന്ന വിഷയങ്ങളിലെ ചർച്ചകൾ, സംഘടനാ കൂട്ടായ്മകൾ, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവ കൺവെൻഷന്റെ ഭാഗമായി ഉണ്ടാകും. മുതിർന്നവർക്കും യുവജനങ്ങൾക്കും പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന ട്രാക്കുകൾ പരിപാടികളുടെ സവിശേഷതയാണ്. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ-സാംസ്കാരിക സംഗമമായി മാറുന്ന ഈ പരിപാടിയിൽ പങ്കാളികളാകാൻ എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു.

പെയർലാൻഡ് സെൻറ് മേരീസ് ദേവാലയത്തിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് കൺവെൻഷൻ ടീം നന്ദി രേഖപ്പെടുത്തി. 

കൺവെൻഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി www.syroconvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Report മാർട്ടിൻ വിലങ്ങോലിൽ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തകൗതുകങ്ങൾ

ടെക്സാസ് തീരത്തേക്ക് രണ്ട് ഭീമൻ സ്രാവുകൾ അടുക്കുന്നു

​ടെക്സാസ് തീരപ്രദേശങ്ങളിലേക്ക് ‘അലീസ’, ‘കാര’ എന്ന് പേരിട്ടിട്ടുള്ള രണ്ട് ഭീമാകാരമായ ഗ്രേറ്റ് വൈറ്റ് സ്രാവുകൾ അടുത്തുകൊണ്ടിരിക്കുന്നതായി...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ലെബനന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപിന്റെ ഇടപെടല്‍

വാഷിങ്ടൺ: ലെബനനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. വ്യാഴാഴ്ച...

അമേരിക്കൻ വാർത്ത

കലാവേദിയുടെ ആഭിമുഖ്യത്തില്‍ ‘ബോധിവൃക്ഷത്തണലില്‍’ ഏപ്രില്‍ 11 ശനിയാഴ്ച ന്യൂയോര്‍ക്കില്‍ അരങ്ങേറുന്നു

ന്യൂയോര്‍ക്ക്: സിബി ഡേവിഡ് നേതൃത്വം നല്‍കന്ന കലാവേദി യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ ‘ബോധിവൃക്ഷത്തണലില്‍’...

അമേരിക്കൻ വാർത്ത

പാമ്പാടി തിരുമേനിയുടെ 61-ാം ഓർമ്മപ്പെരുന്നാൾ ഹ്യൂസ്റ്റണിൽ

ഹ്യൂസ്റ്റൺ:പാമ്പാടി തിരുമേനിയുടെ 61-ാം ഓർമ്മപ്പെരുന്നാൾ 2026 ഏപ്രിൽ 11-ാം തീയതി (ശനിയാഴ്ച) ഹ്യൂസ്റ്റണിലെ ഉർശ്ലേം അരമന...