അമേരിക്കൻ വാർത്ത

‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു

കൊപ്പേൽ (ഡാളസ്): കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് വരികളെഴുതി, സംഗീത സംവിധായകൻ സ്കറിയ ജേക്കബ് ഈണം പകർന്ന  ‘സ്നേഹത്തിൻ താരകം’ എന്ന പുതിയ ക്രിസ്മസ് കരോൾ ഗാന ആൽബം പ്രകാശനം ചെയ്തു.

കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യൂസ് കുര്യൻ  മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, സ്കറിയ ജേക്കബ് , ഇടവക ട്രസ്റ്റിമാർ എന്നിവർ ചേർന്ന് ആൽബത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു.

2025-ലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ എത്തിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക മേഘ ജോസുകുട്ടിയാണ്. കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകാംഗമായ സ്കറിയ ജേക്കബ് തന്നെയാണ് ഗാനത്തിന്റെ സംഗീത സംവിധാനവും ഓർക്കസ്ട്രേഷനും നിർവഹിച്ചിരിക്കുന്നത്.

ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെക്രട്ടറി സെബാസ്റ്റ്യൻ പോൾ എന്നിവരും ഇടവകാംഗങ്ങളും പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.  

 ഇടവകാംഗം  കൂടിയായ  ബിന്റോ സക്കറിയാസിന്റെ വയലിൻ ഈണവും, സന്തരാജ് എം.എസിന്റെ പുല്ലാങ്കുഴൽ നാദവും ഗാനത്തിന് കൂടുതൽ മിഴിവേകുന്നു. അഞ്ജലി, ആര്യ, മായ എന്നിവരാണ് പശ്ചാത്തല ശബ്ദം നൽകിയിരിക്കുന്നത്. ജിന്റോ ജോൺ (ഗീതം മീഡിയ) മിക്സിംഗും മാസ്റ്ററിംഗും നിർവഹിച്ചു. ആസ്ട്ര ഡിസൈൻ ആണ് ആൽബത്തിന്റെ കവർ ഡിസൈൻ ചെയ്തത്.

ഇടവകക്കും വിശ്വാസസമൂഹത്തിനും ഈ ഗാനം സമർപ്പിക്കുന്നതായി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്   പറഞ്ഞു. വി. കുർബാനയ്ക്കുശേഷം ഗാനത്തിന്റെ ഓഡിയോ ട്രാക്ക് പ്ലേ ചെയ്താണ് ഗാനം റിലീസ് ചെയ്തത് .

ക്രിസ്മസിന്റെ പരിശുദ്ധിയും സന്ദേശവും വിളിച്ചോതുന്ന ഈ ഗാനം ഇപ്പോൾ ‘Scaria Jacob’ എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

ഗാനത്തിന്റെ ലിങ്ക്: https://youtu.be/OSv5_wy9zTQ

Report മാർട്ടിൻ വിലങ്ങോലിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...