കായികം

ഏതു സാഹചര്യത്തിലും ടീമിനായി കളിക്കുന്ന താരം, പവർ പ്ലേയിലെ സ്ഫോടനാത്മകത; സഞ്ജു ഇനി ഒന്നാമൻ

ട്വന്റി-20 ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിന്റെ തലേദിവസമാണ് സഞ്ജു സാംസണിന് ഓപ്പണറായി വീണ്ടും അവസരം ലഭിക്കുന്നത്. അതും ഒൻപതു മത്സരങ്ങളുടെ ഇടവേളയ്ക്കുശേഷം. ഏതൊരു ബാറ്ററും കടുത്തസമ്മർദത്തിലേക്ക് വീഴുന്ന സാഹചര്യം. എന്നാൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായകമത്സരത്തിൽ സഞ്ജു അനായാസം ബാറ്റുവീശി. പവർപ്ലേയിൽ ഇന്ത്യക്ക് അടുത്തകാലത്ത് അന്യമായ സ്ഫോടനാത്മകത തിരിച്ചുകിട്ടി.

അടുത്തദിവസം ടീം പ്രഖ്യാപനവേളയിൽ ചീഫ് സെലക്ടർ അഗാർക്കർ തുറന്നുപറഞ്ഞു, ദക്ഷിണാഫ്രിക്കയ്ക്കെതിരായ സഞ്ജുവിന്റെ കളി കാണാതെപോകാൻ കഴിയില്ലെന്ന്. പലതും പറഞ്ഞ് മാറ്റിനിർത്തപ്പെട്ട പൊസിഷനിലേക്ക്, ഒന്നാംനമ്പർ വിക്കറ്റ് കീപ്പറെന്ന ലേബലോടെയാണ് സഞ്ജുവിനെ തിരിച്ചുകൊണ്ടുവരുന്നത്. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ഇനി സഞ്ജു ഒന്നാം ടീമിന്റെ ഒന്നാം നമ്പറാകും.

സമീപകാലത്ത് ഓപ്പണിങ്ങിൽ മൂന്നു സെഞ്ചുറികൾ നേടിയ മറ്റൊരു ബാറ്ററില്ല. എന്നിട്ടും ഗില്ലിനെ പ്രതിഷ്ഠിക്കാൻ സഞ്ജുവിനെ മധ്യനിരയിലേക്കുമാറ്റി. അവിടെയും തുടരെ അവസരങ്ങൾ നൽകിയില്ല. ഇടയ്ക്കും തലയ്ക്കും ലഭിക്കുന്ന അവസരങ്ങളിൽ ചിലപ്പോഴൊക്കെ സമ്മർദത്തിൽത്തട്ടി വീഴുമ്പോൾ അത് വിമർശകർ ആയുധമാക്കുകയും ചെയ്തു.

ഇന്ത്യയിൽനടക്കുന്ന ലോകകപ്പിൽ പവർപ്ലേയിൽ പരമാവധി സ്‌കോർ ചെയ്യുന്നതിന് ഏറെ പ്രധാന്യമുണ്ടെന്ന തിരിച്ചറിയലാണ് സഞ്ജുവിലേക്കും ഇഷാൻ കിഷനിലേക്കും ഓപ്പണർസ്ഥാനമെത്തിക്കാൻ സെലക്ടർമാരെ പ്രേരിപ്പിച്ചത്. അഭിഷേക് ശർമ ഓപ്പണർ റോളിൽ തെളിഞ്ഞിട്ടുമുണ്ട്. ഏതു സാഹചര്യത്തിലും ടീമിനായി കളിക്കുന്ന താരമെന്നതും സഞ്ജുവിന് അനുകൂലഘടകമായി. ടീമിലെ സ്ഥാനം നിലനിർത്താൻ വ്യക്തിഗതനേട്ടങ്ങൾക്കുപിന്നാലെ പോകാതെ, ടീമിന്റെ ജയത്തിനുമാത്രം കളിക്കുന്നതിനെ മാനേജ്‌മെന്റ് പിന്തുണച്ചു. ഇക്കാര്യത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും പരിശീലകൻ ഗൗതം ഗംഭീറിന്റെയും പിന്തുണ താരത്തിനുണ്ടായിരുന്നു. ലോകകപ്പിനു മുന്നോടിയായിനടക്കുന്ന ന്യൂസീലൻഡ് പരമ്പരയിൽ സഞ്ജുവാകും ഓപ്പണർ. അവിടെ തിളങ്ങിയാൽ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...