കേരള വാർത്ത

ഗുരുവായൂരിൽ കിഴക്കേനടയിലെ കുചേല ശില്പം: കുചേല ദിനത്തിൽ അനാവരണം ചെയ്യും

പയ്യന്നൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കിഴക്കേനടയിലെ മഞ്ജുളാൽ തറയിൽ സ്ഥാപിച്ച പുതിയ കുചേല ശില്പം കുചേല ദിനമായ 17 രാവിലെ 9ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ.വിജയൻ അനാവരണം ചെയ്യും. മഞ്ജുളാൽ തറയിൽ നേരത്തെ ഉണ്ടായിരുന്ന ഗരുഡ ശില്പം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിൽ ആയതിനെ തുടർന്ന്, ചലച്ചിത്ര നിർമ്മാതാവ് വേണു കുന്നപ്പിള്ളി വെങ്കലത്തിൽ തീർത്ത പുതിയ ശില്പം സമർപ്പിച്ചിരുന്നു.

ഇതിന് തൊട്ടടുത്ത് ഉണ്ടായിരുന്ന കുചേല ശില്പവും ജീർണാവസ്ഥയിലായതിനെ തുടർന്ന്, ദേവസ്വം ബോർഡിന്റെ അനുമതിയോടെ വേണു കുന്നപ്പിള്ളി തന്നെയാണ് പുതിയ കുചേല ശില്പവും നിർമ്മിച്ച് സമർപ്പിച്ചത്.

ശില്പി ഉണ്ണി കാനായിയാണ് പയ്യന്നൂർ കാനായിയിലെ പണിപ്പുരയിൽ രണ്ട് മാസമെടുത്ത് കുചേല ശില്പം നിർമ്മിച്ചത്. ആറ് അടിയാണ് ഉയരം. ഉയർന്ന നിലവാരമുള്ള സ്റ്റെയിൻലസ് സ്റ്റീലും ഫൈബർമാറ്റും റസീനും ഉപയോഗിച്ച് കരിങ്കൽ നിറത്തിലാണ് ശില്പം നിർമ്മിച്ചത്. ഓലക്കുട ചുമലിലും ഇടത് കൈയിൽ വടിയും പിടിച്ച് വലതു കൈ ഇടനെഞ്ചിൽ വച്ച് തോളിൽ തുണിസഞ്ചിയും അരയിൽ അവിൽ പൊതിയുമായി ഗുരുവായൂർ ക്ഷേത്ര നടയിലേക്ക് ഭക്തിയോടെ നോക്കുന്ന രീതിയിലാണ് ശില്പത്തിന്റെ രൂപകൽപ്പന.

ശില്പ നിർമ്മാണത്തിന് ഉണ്ണി പാവറട്ടിയുടെ നിർദ്ദേശങ്ങൾ ഏറെ സഹായകരമായതായി ഉണ്ണി കാനായി പറഞ്ഞു. സുരേഷ് അമ്മാനപ്പാറ, വിനേഷ് കോയിക്കീൽ,ഇ.പി.ഷൈജിത്ത്,ബാലൻ പാച്ചേനി,രതീഷ് വിറകൻ,അർജുൻ കാനായി എന്നിവർ നിർമ്മാണ സഹായികളായി.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...