പ്രധാന വാർത്ത

ഇൻഷുറൻസിൽ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം; ഭേദഗതി ബില്ലിന് ലോക്സഭയിൽ പച്ചക്കൊടി

ന്യൂഡൽഹി: ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം 74ൽ നിന്ന് 100 ശതമാനമാക്കി ഉയർത്തുന്നതിനുള്ള സബ്കാ ബിമാ സബ്കി രക്ഷാ (ഇൻഷുറൻസ് നിയമ ഭേദഗതികൾ) ബിൽ അംഗീകരിച്ച് ലോക്‌സഭ. 1938-ലെ ഇൻഷുറൻസ് ആക്ട്, 1956-ലെ എൽഐസി ആക്ട്, 1999-ലെ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ആക്ട് എന്നിവയിൽ നിർണായക ഭേദഗതികൾ വരുത്തുന്നതാണ് ഭേദഗതിബിൽ.

100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം ഉറപ്പാക്കുമ്പോഴും ഉന്നത ഔദ്യോഗികതലത്തിൽ ചെയർപേഴ്‌സൺ, മാനേജിങ് ഡയറക്ടർ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എന്നിവരിൽ ഏതെങ്കിലുമൊരാൾ ഇന്ത്യൻ പൗരനായിരിക്കണമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു. ഇൻഷുറൻസ്, ഇൻഷുറൻസ് ഇതര സ്ഥാപനങ്ങളെ തമ്മിൽ ലയിപ്പിച്ച് കോർപ്പറേറ്റ് ഘടനയിലേക്ക് കൊണ്ടുവരാനും നിർദേശമുണ്ട്.

2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്നത് ലക്ഷ്യമിട്ട് ഇൻഷുറർമാരെ ഒറ്റ രജിസ്‌ട്രേഷനുകീഴിൽ കൊണ്ടുവരാനുള്ള കോംപസിറ്റ് ലൈസൻസ് സംവിധാനം പുതിയ ബില്ലിൽ നിന്നൊഴിവാക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

പുതിയ വ്യവസ്ഥകൾ

  • രാജ്യത്തെ ഇൻഷുറൻസ് കമ്പനികളിൽ പൂർണ വിദേശ ഉടമസ്ഥത അനുവദിക്കും
  •  ഇൻഷുറൻസ് മേഖലയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പ്രോത്സാഹിപ്പിക്കും
  • 2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്ന ലക്ഷ്യത്തിനായി ദീർഘകാലാടിസ്ഥാനത്തിൽ വിദേശമൂലധനത്തെ ആകർഷിക്കൽ, സാങ്കേതികവിദ്യാകൈമാറ്റം
  •  പുതിയ പോളിസി ഉടമകൾക്കായി എജുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട്
  • വിദേശ റീഇൻഷുറർമാരുടെ പ്രവേശനം എളുപ്പമാക്കാൻ അവർക്കുള്ള നെറ്റ് ഓൺഡ് ഫണ്ട് (എൻഒഎഫ്) 5000 കോടിയായിരുന്നത് 1000 കോടിയായി കുറച്ചു
  • വഴിവിട്ട രീതിയിലുള്ള നേട്ടങ്ങൾ തിരിച്ചുപിടിക്കാനുതകുംവിധം സെബിയുടെ എൻഫോഴ്‌സ്മെന്റ് ടൂൾകിറ്റിന് സമാനമായി ഐആർഡിഎഐക്ക് അധികാരം
  • എൽഐസി ഏജന്റുമാർ അടക്കമുള്ള ഇൻഷുറൻസ് ഇടനിലക്കാർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ
  • സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ പുതിയ സോണൽ ഓഫീസുകൾ തുടങ്ങാം
  • ഐആർഡിഎഐ ചെയർപേഴ്സണിന്റെയും അംഗങ്ങളുടെയും കാലാവധി അഞ്ചുവർഷമോ 65 വയസ്സോ ഏതാണോ ആദ്യം അത്. (നിലവിൽ അംഗങ്ങൾക്കുള്ള പ്രായപരിധി 62 വയസ്സാണ്.)

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ജൂൺ 14 ന് മാർത്തോമ്മാ സഭയുടെ പരിസ്ഥിതി ഞായർ: പരിസ്ഥിതി സംരക്ഷണം; ഓരോ മനുഷ്യനും ഏറ്റെടുക്കേണ്ട ദൗത്യം

ജൂൺ മാസം ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന മാസമാണ്. ജൂൺ 5-ന് ആചരിക്കുന്ന ലോക...

കായികംചരമംപ്രധാന വാർത്ത

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും മനു ഭാക്കറിന്റെ പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്തസിനിമ

ഇത്തവണ കപ്പ് ബ്രസീൽ നേടും; പ്രവചനവുമായി ലാലേട്ടൻ!

കാൽപ്പന്തുകളിയുടെ ആവേശം വീണ്ടും വാനോളമുയരുമ്പോൾ, പന്ത്രണ്ട് വർഷം മുൻപത്തെ ലോകകപ്പ് ഓർമ്മകളിലേക്ക് തിരിഞ്ഞുനടക്കുകയാണ് മലയാളികളുടെ പ്രിയതാരം...

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

ഫിലഡൽഫിയ–കൊച്ചി വിമാന സർവീസിന് പുതിയ പ്രതീക്ഷ; വർഷങ്ങളായുള്ള ശ്രമങ്ങളിൽ ഓർമ്മാ ഇൻ്റർനാഷ്ണലിന്റെ സജീവ പങ്കാളിത്തം

ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് സർവീസ്...