അമേരിക്കൻ വാർത്ത

സ്റ്റോറിലെ ഫ്രീസറിനുള്ളിൽ വനിതാ ഡോക്ടറുടെ മൃതദേഹം നഗ്നമായ നിലയിൽ: ദുരൂഹത

മയാമി: ഫ്‌ലോറിഡയിലെ മയാമിയിലുള്ള ഡോളർ ട്രീ സ്‌റ്റോറിലെ ഫ്രീസറിനുള്ളിൽ യുവവനിതാ ഡോക്ടറുടെ മൃതദേഹം നഗ്‌നമായ നിലയിൽ കണ്ടെത്തി. ഡോ. ഹെലൻ മാസിൽ ഗാരെ സാഞ്ചസിന്റെ (32) മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെ 8 മണിയോടെ സ്‌റ്റോറിലെ ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയത്.

തലേദിവസം രാത്രിയാണ് ഹെലൻ സ്‌റ്റോറിലെത്തിയത്. അന്ന് തന്നെ ഹെലൻ ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള ഫ്രീസർ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പോവുകയായിരുന്നുവെന്നും രാത്രി മുഴുവൻ അവിടെ ചെലവഴിച്ചു എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

എന്തിനാണ് ഹെലൻ ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്തേക്ക് പോയതെന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. മാനസികമോ വ്യക്തിപരമോ ആയ പ്രശ്‌നങ്ങൾ ഹെലന് ഉണ്ടായിരുന്നോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ കൊലപാതക സാധ്യതയില്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

നിക്കരാഗ്വയിൽ നിന്നുള്ള ഡോക്ടറായ ഹെലൻ ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളുടെ ചികിത്സയിൽ സ്‌പെഷലൈസ് ചെയ്തിരുന്ന അനസ്‌തേഷ്യോളജിസ്റ്റ് ആയിരുന്നു. സംഭവം നടന്ന സ്‌റ്റോർ ആദ്യം അടച്ചുപൂട്ടിയെങ്കിലും അന്ന് തന്നെ വീണ്ടും തുറന്നുപ്രവർത്തനം ആരംഭിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...