കായികം

മെസി ശനിയാഴ്ച ഇന്ത്യയിലെത്തും , ഹൈദരാബാദിലും ഡൽഹിയിലും ഫുട്ബാൾ മത്സരത്തിനിറങ്ങും

ന്യൂഡൽഹി: അർജന്റീനിയൻ ഫുട്ബാ( ഇതിഹാസം ലയണൽ മെസി ശനിയാഴ്ച ഇന്ത്യയിലെത്തും. ശനിയാഴ്ത പുലർച്ചെ 1.30ന് കൊൽക്കത്തയിലെത്തുന്ന മെസി ഇം.എം ബൈപാസിലെ പഞ്ചക്ഷത്ര ഹോട്ടലിലാണ് താമസിക്കുന്നത്. പൊലീസ് അനുമതി ലഭിക്കാത്തതിനാൽ കൊൽക്കത്തയിലെ 70 അടി ഉയരമുള്ള തന്റെ കൂറ്റൻ പ്രതിമ ഹോട്ടലിൽ നിന്ന മെസി വെർച്വലായി അനാവരണം ചെയ്യും. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലെ പരിപാടിക്ക് ശേഷം ഉച്ചയോടെ ഹൈദരാബാദിലേക്ക് തിരിക്കും. ഉപ്പലിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിന് നടക്കുന്ന ഹൈദരാബാദ് ഗോട്ട് കപ്പിൽ മെസിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുക്കും.

ഞായറാഴ്ച രാത്രിയാണ് മുംബയിലെ ഫാഷൻ ഷോ. മെസിക്കൊപ്പം ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും അണിനിരക്കും. ബോളിവുഡ് താരങ്ങൾ,​ ബോളിവുഡ് താരങ്ങൾ,​ വ്യവസായ പ്രമുഖർ,​ പ്രമുഖ മോഡലുകൾ തുടങ്ങി പ്രത്യേക ക്ഷണിതാക്കൾക്ക് മാത്രമായിരിക്കും പ്രവേശനം. തിങ്കളാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെസി സന്ദർശിക്കും. ഒൻപതംഗ സെലിബ്രിറ്റി മത്സരവും ഡൽഹിയിൽ നടക്കും.

2022 ലോകകപ്പ് നേട്ടവുമായി ബന്ധപ്പെട്ട ചില സാധനങ്ങൾ ലേലത്തിനായി കൊണ്ടുവരാൻ മെസിയോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. കൊൽക്കത്തയിലെത്തുന്ന മെസിക്കായി അസം ചായക്കൂട്ടുകൾ ചേർത്ത അർജന്റീനിയൻ ഹെ‌ർബൽ ചായ,​ ബംഗാളി മത്സ്യ വിഭവങ്ങൾ, പ്രാദേശിക മധുര പലഹാരങ്ങൾ എന്നിവ ഉൾപ്പെടുന്ന അർജന്റീന- ഇന്ത്യൻ ഫ്യൂഷൻ ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...