അമേരിക്കൻ വാർത്തകുട്ടി വാർത്ത

സാൻഹൊസെ സെന്‍റ് മേരീസ് ക്നാനായ കാത്തലിക്‌ ഫൊറോന സി.എം.എല്‍ യൂണിറ്റിന് പുതു നേതൃത്വം

സാൻഹൊസെ, കാലിഫോർണിയ: അമേരിക്കയിലെ സാൻ ഹൊസെയിൽ സ്ഥിതി ചെയ്യുന്ന സെന്‍റ് മേരീസ് ക്നാനായ കാത്തലിക്‌ ഫൊറോന ചർച്ചിലെ CML യൂണിറ്റിന് പുതു നേതൃത്വം. നവംബർ 9 ന് ആയിരുന്നു പുതു നേതൃത്വം സ്ഥാനം ഏറ്റത്. നേഹ വിൻസ് പുളിക്കൽ (പ്രസിഡന്‍റ് ), ആഡം ലൂക്കോസ് ഓണശ്ശേരിൽ (വൈസ് പ്രസിഡന്‍റ് ), കൈല സ്റ്റീഫൻ വേലികെട്ടൽ (സെക്രട്ടറി), ജെസ്സ ജോർജ് തുരുത്തേൽക്കളത്തിൽ (ജോയിന്‍റ് സെക്രട്ടറി), അൽഫോൻസ് ജോസഫ് വട്ടമറ്റത്തിൽ (ട്രഷറർ) എന്നിവരാണ് 2025 -2026 കാലയളവിലേക്കുള്ള പുതു നേതൃത്വം.

 ഇടവക വികാരി ഫാ. ജെമി പുതുശ്ശേരിൽ ഡയറക്ടർ ആയ ഈ സംഘടനയിൽ അനു വേലിക്കെട്ടേൽ ജോയിന്‍റ് ഡയറക്ടർ ആയും, ശീതൾ മരവെട്ടിക്കൂട്ടത്തിൽ ഓർഗനൈസർ ആയും, റോബിൻ ഇലഞ്ഞിക്കൽ ജോയിന്‍റ് ഓർഗനൈസർ ആയും പ്രവർത്തിക്കുന്നു. കുർബാനക്ക് ശേഷം നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ജെമി അച്ചൻ പുതിയ എക്സിക്യൂട്ടീവിനെ അഭിനന്ദിക്കുകയും അതോടൊപ്പം കഴിഞ്ഞ എക്സിക്യൂട്ടീവ് മെംബേർസ് ആയ നേഥൻ പാലക്കാട്ട്, തെരേസ വട്ടമറ്റത്തിൽ, നിഖിത പൂഴിക്കുന്നേൽ, ജോഷ്വാ തുരുത്തേൽകളത്തിൽ എന്നിവരുടെ സ്തുത്യർഹമായ പ്രവർത്തനത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

Report അമോൽ ചെറുകര

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...