അമേരിക്കൻ വാർത്തകുട്ടി വാർത്ത

ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രിയുടെ ക്രിസ്തുമസ് ആഘോഷം ആഹ്ലാദകരമായി

ചിക്കാഗോ : സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലെ Holy Childhood  Ministry യുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ആഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. 120 ഓളം കുട്ടികള്‍ പങ്കെടുത്ത പരിപാടികള്‍ സാന്ത യുടെ വരവോടെ സജീവമായി. വികാരി ഫാ. സിജു മുടക്കോടിയുടെയും അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയുടെയും പ്രാര്‍ഥനയോടെ ആരംഭിച്ച ക്രിയതുമസ് പ്രോഗ്രാമില്‍ ഉടനീളം കുട്ടികള്‍ സജീവമായി പങ്കുചേര്‍ന്നു. 

ഡാന്‍സും പാട്ടും കഥപറച്ചിലും ഫോട്ടോഷൂട്ടും പ്രോഗ്രാമിനെ വര്‍ണ്ണഭംഗി ഉള്ളതാക്കി മാറ്റി. Elf ഉം Crayo show യും പ്രോഗ്രാം മികവുറ്റത്താക്കി മാറ്റി. കുട്ടികള്‍ക്ക് സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ മിന്റു മണ്ണുകുന്നേല്‍, മീന പുന്നശ്ശേരില്‍, DRE സജി പൂതൃക്കയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യൂത്ത് വോളന്റീഴ്സ്, കൈക്കാരന്മാര്‍, അധ്യാപകര്‍, സിസ്റ്റേഴ്‌സ് എന്നിവര്‍ ക്രമീകരണങ്ങള്‍ ചെയ്തു.

Report അനിൽ മറ്റത്തിക്കുന്നേൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...