അമേരിക്കൻ വാർത്ത

‘ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റു’: ന്യൂയോർക്കിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്: ആൽബനിയിൽ വീടിനു തീപിടിച്ച് പൊള്ളലേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിനിയായ സഹജ റെഡ്ഡി ഉദുമല(24) ആണ് മരണമടഞ്ഞത്. പഠനം പൂർത്തിയാക്കി സൈബർ സുരക്ഷാ രംഗത്തു ജോലി നോക്കുകയായിരുന്നു.

ഡിസംബർ 4 ന് രാവിലെയാണ് അൽബാനിയിൽ തീപിടിത്തമുണ്ടായത്. വീടിനുള്ളിൽ തീ പടരുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അൽബാനി പൊലീസിന്റെ റിപ്പോർട്ട് അനുസരിച്ച്, സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും വസതി ‘പൂർണ്ണമായും തീയിൽ മുങ്ങി’ എന്ന് കണ്ടെത്തുകയും നിരവധി പേർ അകത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ഗുരുതരമായ പരുക്കുകളോടെ നാല് മുതിർന്നവരെ രക്ഷപ്പെടുത്തി സ്ഥലത്തുതന്നെ ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ടുപേരെ പിന്നീട് പ്രത്യേക ബേൺ സെന്ററിലേക്ക് മാറ്റി. സഹജയുടെ ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റതായി ഉദുമലയുടെ ബന്ധു രത്‌ന ഗോപു പറയുന്നു.

സഹജയുടെ മരണത്തിൽ ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ‘ഈ ദുഷ്‌കരമായ സമയത്ത് അവരുടെ കുടുംബത്തിന് ഞങ്ങളുടെ ചിന്തകളും ഹൃദയംഗമമായ അനുശോചനവും” അറിയിച്ചു. ഉദുമലയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും കോൺസുലേറ്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...