അമേരിക്കൻ വാർത്ത

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 13-ന്

ഷിക്കാഗോ: ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ 41-ാമത് ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 13-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മേരി ക്യൂന്‍ ഓഫ് ഹെവന്‍ ചര്‍ച്ച്, 426 N. West Ave, Elmhurst, Illinois 60126-ല്‍ വെച്ച് ആഘോഷിക്കുന്നു.

ഫാ. ആന്റണി അരവിന്ദശേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ 2025 ജിസംബര്‍ 13 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പാരീഷ് ഹാളില്‍ നടത്തപ്പെടുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സാന്റായുടെ വരവേല്‍പും, ക്രിസ്തുമസ് കരോളും, കലാപരിപാടികളും, ക്രിസ്തുമസ് വിരുന്നും ഉണ്ടായിരിക്കും.

ഈവര്‍ഷത്തില്‍ വളരെ സന്തോഷത്തോടും, നന്ദിയോടും കൂടി രേഖപ്പെടുത്തുകയാണ് 41 വര്‍ഷം മുമ്പ് 1984 ഡിസംബര്‍ 8-ന് ഷിക്കാഗോയിലെ അതി പുരാതനവും ഹിസ്റ്റോറിക്കല്‍ ലാന്‍ഡ്മാര്‍ക്ക് ചര്‍ച്ചുമായ ഓള്‍ഡ് സെന്റ് പാട്രിക് ചര്‍ച്ചില്‍ ഫാ. ആന്റണി അരവിന്ദശേരിയുടെ സ്പിരിച്വല്‍ ലീഡര്‍ഷിപ്പില്‍ ഷിക്കാഗോ കേരളാ റോമന്‍ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിക്ക് തുടക്കംകുറിച്ചു വിശുദ്ധ കുര്‍ബാനയും ക്രിസ്തുമസ് ആഘോഷങ്ങളും നടത്തി.

ഈവര്‍ഷവും നടത്തുന്ന ക്രിസ്തുമസ് ആരാധന, അതിനുശേഷമുള്ള ക്രിസ്തുമസ് കേക്ക്&വൈന്‍, ഡിന്നര്‍ എന്നിവ ഉള്‍പ്പടെയുള്ള എല്ലാ ആഘോഷ പരിപാടികളിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ (ഫോണ്‍: 630 400 1172) അറിയിച്ചു. 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...