കായികം

വസീം അക്രമിനെ മറികടന്നു, ടെസ്റ്റിൽ ചരിത്രനേട്ടവുമായി സ്റ്റാർക്ക്

ബ്രിസ്‌ബേന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇടംകൈയ്യന്‍ പേസറെന്ന നേട്ടമാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. വ്യാഴാഴ്ച ആഷസ് ടെസ്റ്റിലെ രണ്ടാം മത്സരത്തിലാണ് താരം റെക്കോഡ് കുറിച്ചത്.

പാക് ഇതിഹാസബൗളര്‍ വസീം അക്രമിന്റെ റെക്കോഡാണ് സ്റ്റാര്‍ക്ക് പഴങ്കഥയാക്കിയത്. ടെസ്റ്റില്‍ 104 മത്സരങ്ങളില്‍ നിന്നായി വസീം അക്രമിന് 414 വിക്കറ്റുകളുണ്ട്. സ്റ്റാര്‍ക്ക് 102 ടെസ്റ്റില്‍ നിന്നാണ് ഇത് മറികടന്നത്. ശ്രീലങ്കന്‍ മുന്‍ താരം ചാമിന്ദ വാസാണ് പട്ടികയില്‍ മൂന്നാമത്. കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് നാലാമത്.

വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് നേടിയതോടെയാണ് സ്റ്റാര്‍ക്ക് അക്രമിനെ മറികടന്നത്. ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ ആദ്യ ഓവറില്‍ പുറത്താക്കിയ സ്റ്റാര്‍ക്ക് പിന്നാലെ ഒല്ലി പോപ്പ്, ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റുകളും സ്വന്തമാക്കി. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി സ്റ്റാര്‍ക്ക് പത്ത് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സ്റ്റാര്‍ക്കായിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...