അമേരിക്കൻ വാർത്തകുട്ടി വാർത്തപ്രധാന വാർത്ത

‘ട്രംപ് അക്കൗണ്ട്’ യാഥാ‍ർഥ്യത്തിലേക്ക്; യുഎസിലെ കുട്ടികളുടെ ഓരോ അക്കൗണ്ടിലേക്കും 1000 ഡോളർ സർക്കാർ നിക്ഷേപം

വാഷിങ്ടൺ: വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിൻ്റെ ഭാഗമായി അവതരിപ്പിച്ച കുട്ടികൾക്കുള്ള നിക്ഷേപ അക്കൗണ്ടായ ‘ ട്രംപ് അക്കൗണ്ട് ‘ യാഥാ‍ർഥ്യത്തിലേക്ക് അടുക്കുകയാണ്. ട്രംപ് അക്കൗണ്ടിൽ കുട്ടികളെ എൻ‍റോൾ ചെയ്യാനായി രക്ഷക‍ർത്താക്കൾ സമ‍ർപ്പിക്കേണ്ട ഇൻ്റേണൽ റവന്യൂ സർവീസ് ഫോം പ്രസിഡ‍ന്റ് ട്രംപ് പുറത്തിറക്കി. അമേരിക്കയിൽ ജനിക്കുന്ന കുട്ടിക്ക് ജനനം മുതൽ മികച്ച സാമ്പത്തിക പശ്ചാത്തലം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആണ് നികുതി ആനുകൂല്യങ്ങളുള്ള സേവിങ്സ് പ്രോഗ്രാമായ ട്രംപ് അക്കൗണ്ട് നടപ്പിലാക്കുന്നത്.

ട്രംപ് അക്കൗണ്ട്: യോഗ്യത

2025 ജനുവരി ഒന്നിനും 2028 ഡിസംബ‍ർ 31നും ഇടയിൽ ജനിച്ചവരായിരിക്കണം.

നിങ്ങളുടെ കുട്ടി യുഎസ് പൗരനായിരിക്കണം.

സാധുവായ സോഷ്യൽ സെക്യൂരിറ്റി നമ്പർ ഉണ്ടായിരിക്കണം.

വർക്കിങ് ഫാമിലീസ് ടാക്സ് കട്ട്സ് ആക്ടിന് കീഴിൽ നടപ്പാക്കുന്ന ട്രംപ് അക്കൗണ്ടിൽ 2025 ജനുവരി ഒന്നിനും 2028 ഡിസംബ‍ർ 31നും ഇടയിൽ ജനിച്ച എല്ലാ കുട്ടികളെയും ചേർക്കാൻ കഴിയും. യുഎസ് സർക്കാ‍ർ ഒറ്റത്തവണ നിക്ഷേപമായി (Seed Money) 1000 ഡോളർ നൽകുമെന്നതാണ് ട്രംപ് അക്കൗണ്ടിൻ്റെ പ്രത്യേകത. സർക്കാർ നിക്ഷേപത്തിനു പുറമേ മാതാപിതാക്കൾക്കും അക്കൗണ്ടിൽ നിക്ഷേപം നടത്താം. കുട്ടികൾ വളരുന്നതനുസരിച്ചു നിക്ഷേപവും വളരും. അമേരിക്കയിലെ പ്രമുഖ സംരംഭക ദമ്പതികളായ മൈക്കിൾ ഡെല്ലും ഭാര്യ സൂസനും 6.25 ബില്ല്യൺ ഡോളർ പദ്ധതിയിലേക്ക് സംഭാവന നൽകി സ‍ർക്കാരിന് പിന്തുണ നൽകിയിട്ടുണ്ട്.

ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ശക്തി ഉപയോഗപ്പെടുത്തി അടുത്ത തലമുറയെ ഉയർത്തിക്കൊണ്ടുവരാൻ സഹായിക്കുന്ന ഒരു കുടുംബ അനുകൂല സംരംഭമാണ് ട്രംപ് അക്കൗണ്ട് എന്ന് പ്രസിഡ‍ൻ്റ് ട്രംപ് പറഞ്ഞു. പുതുതലമുറയുടെ ജീവിതത്തിൽ വലിയൊരു കുതിച്ചുചാട്ടം തീർച്ചയായും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് അക്കൗണ്ട്: സവിശേഷതകൾ

  • യുഎസിൽ 2025 ജനുവരി ഒന്നിനും 2028 ഡിസംബ‍ർ 31നും ഇടയിൽ ജനിച്ച എല്ലാ കുട്ടികളെയും മാതാപിതാക്കൾക്ക് ട്രംപ് അക്കൗണ്ടിൽ ചേർക്കാം.
  • ഓരോ അക്കൗണ്ടിലേക്കും സർക്കാർ 1,000 ഡോളർ ഒറ്റത്തവണ നിക്ഷേപം ഓട്ടോമാറ്റിക്കായി നൽകും.
  • കുടുംബങ്ങൾക്ക് പ്രതിവർഷം 5,000 ഡോള‍ർ വരെ നിക്ഷേപിച്ച് അക്കൗണ്ടിലെ തുക വ‍ർധിപ്പിക്കാം.
  • അമേരിക്കൻ കമ്പനികളും പ്രമുഖ വ്യക്തികളും സംഭാവന നൽകും.
  • ഫണ്ടുകൾ ഓഹരി വിപണിയിൽ നിക്ഷേപിക്കും.
  • കുട്ടികൾക്ക് പ്രായപൂർത്തിയാകുന്നതുവരെ അക്കൗണ്ട് ഒരു സ്വകാര്യ സ്വത്തായിരിക്കും, ഇതിൻ്റെ നിയന്ത്രണം രക്ഷകർത്താവിനാകും. കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ പണം പിൻവലിക്കാൻ അനുവാദമില്ല.
  • വൈറ്റ് ഹൗസ് പറയുന്നതനുസരിച്ചു, കുട്ടിക്ക് 28 വയസ്സ് ആകുമ്പോഴേക്കും ട്രംപ് അക്കൗണ്ടിലെ നിക്ഷേപം 1.9 മില്യൺ ഡോളർ വരെയാകാം.

ട്രംപ് അക്കൗണ്ട് എങ്ങനെ ആരംഭിക്കാം?

വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലിൻ്റെ ഭാഗമായി അവതരിപ്പിച്ച ട്രംപ് അക്കൗണ്ട് ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ trumpaccounts.gov ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ഇൻ്റേണൽ റവന്യു സർവീസ് ഫോമായ 4547 ഉം പുറത്തിറക്കി. 2026 ആദ്യംതന്നെ കുടുംബങ്ങൾക്ക് അക്കൗണ്ട് തുറക്കാനാകുമെന്ന് വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്. 2026 ജൂലൈ നാലുമുതൽ സംഭാവന നൽകാം. യോഗ്യരായ കുട്ടികൾക്ക് യുഎസ് ട്രഷറിയിൽനിന്ന് ഒറ്റത്തവണ നിക്ഷേപമായി 1000 ഡോളർ ലഭിക്കും. കൂടാതെ, പ്രമുഖകർ നൽകുന്ന സംഭാവനയിൽ നിന്നുള്ള വിഹിതവും അക്കൗണ്ടിൽ എത്തും. ഡെൽ ടെക്നോളജീസിന്റെ സ്ഥാപകനായ മൈക്കൽ ഡെല്ലും ഭാര്യ സൂസനും 25 മില്യൺ ട്രംപ് അക്കൗണ്ടുകൾക്ക് 6.25 ബില്യൺ ഡോളർ സംഭാവന വാഗ്ദാനം ചെയ്തിട്ടുണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...