അമേരിക്കൻ വാർത്ത

ഡാലസിൽ സംയുക്ത ക്രിസ്തുമസ് – പുതുവത്സരാഘോഷം ഡിസംബർ 6 ശനിയാഴ്ച

ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ (KECF) നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന നാല്പത്തി ഏഴാമത് സംയുക്ത ക്രിസ്‌തുമസ് – പുതുവത്സരാഘോഷങ്ങൾ ഡിസംബർ 6 ശനിയാഴ്ച്ച  വൈകിട്ട് 5 മണിക്ക് ഡാളസിലെ മാർത്തോമ്മ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx 75234) വെച്ച്  നടത്തപ്പെടും.

ആർച്ച് ബിഷപ് ഡോ.അയൂബ് മോർ സിൽവനോസ് മെത്രാപ്പോലീത്ത (ക്നാനായ ആർച്ച് ഡയോസിസ് നോർത്ത് അമേരിക്ക ആന്റ് യുറോപ്പ് റീജിയൻ)  ക്രിസ്തുമസ് – ന്യുഇയർ സന്ദേശം നൽകും. ഡാളസിലെ വിവിധ സഭകളിൽപ്പെട്ട അനേക ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.

ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കരോൾട്ടണിലുള്ള സെന്റ്.ഇഗ്നേഷ്യസ് യാക്കോബായ കത്തീഡ്രൽ ഇടവകയാണ്. വിവിധ സഭാവിഭാഗത്തിൽപ്പെട്ട  ഇരുപത്തി ഒന്ന് ഇടവകളിലെ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് കഴിഞ്ഞ 46 വർഷമായി ഡാളസിൽ   നടത്തിവരുന്ന ക്രിസ്തുമസ് – ന്യുഇയർ ആഘോഷം.

ഇന്ത്യക്ക് പുറത്തുള്ള വിദേശ രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള എക്ക്യൂമെനിക്കൽ കൂട്ടായ്മ എന്ന പ്രശസ്തിയും ഡാളസിലെ കെഇസിഎഫിനാണ്. വൈദീകർ ഉൾപ്പടെ 21 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവർത്തനങ്ങൾക്ക്  മേൽനോട്ടം വഹിക്കുന്നത്.

എല്ലാ വിശ്വാസ സമൂഹത്തെയും ഡിസംബർ 6 ശനിയാഴ്ച്ച നടത്തപ്പെടുന്ന ക്രിസ്തുമസ് –  ന്യുഇയർ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി റവ.ഫാ.ബേസിൽ എബ്രഹാം (പ്രസിഡന്റ്),  റവ.ഫാ.പോൾ തോട്ടക്കാട് (വൈസ്.പ്രസിഡന്റ് ), അലക്സ് അലക്സാണ്ടർ (ജനറൽ സെക്രട്ടറി), ജോസഫ് ജോർജ് (ട്രഷറാർ ), ജോൺ തോമസ് (ക്വയർ കോർഡിനേറ്റർ), എന്നിവർ അറിയിച്ചു.

Report: ഷാജി രാമപുരം

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...