അമേരിക്കൻ വാർത്ത

യു.എസ്.എ U-17 വോളിബോൾ താരം ഷോൺ അറക്കപ്പറമ്പിലിനെ ചിക്കാഗോ സെന്റ് മേരീസ് ഇടവക ആദരിച്ചു

ചിക്കാഗോ: യു.എസ്.എ U-17 വോളിബോൾ താരം ഷോൺ അറക്കപ്പറമ്പിലിനെ ചിക്കാഗോ സെന്റ് മേരീസ് ഇടവക ആദരിച്ചു. മൗണ്ട് പ്രോസ്‌പെക്റ്റിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയ ഇടവകാംഗവും ഞീഴൂർ അറക്കപ്പറമ്പിൽ സനീഷ് അനീറ്റ ദമ്പതികളുടെ മകനുമാണ് യു.എസ്.എ U-17 വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഷോൺ ജോൺ. നവംബർ 30 ഞായറാഴ്ചത്തെ തിരുക്കർമ്മങ്ങൾക്ക് ശേഷം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ ഷോണിനെയും കുടുംബത്തെയും ഇടവക സമൂഹത്തിന്റെ മുൻപിൽ അഭിനന്ദിക്കുകയും ഷോണിനെ ബൊക്കെ നൽകി സ്വീകരിക്കുകയും ചെയ്തു. നവംബർ 18 മുതൽ 23 വരെ നിക്കാരാഗ്വയിലെ മനാഗ്വയിൽ നടന്ന NORCECA ബോയ്സ് U17 കോൺടിനെന്റൽ ചാമ്പ്യൻഷിപ്പിൽ അമേരിക്കയെ ഷോൺ പ്രതിനിധീകരിച്ചിരുന്നു.

ചിക്കാഗോ KCYLഅംഗമായ ഷോൺ ജോണിന്റെ വോളിബോൾ യാത്ര ആരംഭിച്ചത് 2022-ൽ KCS ചിക്കാഗോ ആരംഭിച്ച ബോയ്സ് ആൻഡ് ഗേൾസ് ക്യാമ്പിലൂടെയായിരുന്നു. തുടർന്ന് റിവർ ട്രെയിൽസ് മിഡിൽ സ്കൂൾ ടീമിൽ കളിച്ച ഷോൺ ടീമിനെ തുടർച്ചയായി രണ്ട് വർഷം അജയ്യരാക്കി, തുടർന്ന് സെവൻത് ഗ്രേഡിലും 8ത് ഗ്രേഡിലും സ്കൂളിന് ആദ്യമായി കോൺഫറൻസ് ചാമ്പ്യൻഷിപ്പ് നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു. 2023-ൽ, ഷോൺ ചിക്കാഗോ പ്രദേശത്തെ പ്രമുഖ വോളീബോൾ ക്ലബ്ബ്കളിൽ ഒന്നായ Mod Vollyball club , Northbrook ൽ ചേർന്നു, അവരുടെ എലിറ്റ് ടീമിൽ സ്ഥാനം നേടി. 2025 ജൂലൈയിൽ ഫ്ലോറിഡയിലെ ഓർലാൻഡോയിൽ നടന്ന AAU നാഷണൽ ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയത് അദ്ദേഹത്തിന്റെ ക്ലബ് കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നായിരുന്നു. ഹൈസ്കൂൾ തലത്തിലും ഷോൺ മികച്ച പ്രകടനം തുടരുകയും ആർലിംഗ്ടൺ ഹൈറ്റ്സിലെ ജോൺ ഹെർസി ഹൈസ്കൂളിലെ ഫസ്റ്റ് ഇയർ വിദ്യാർത്ഥിയായിട്ടും അദ്ദേഹം വാർസിറ്റി ടീമിലേക്കു തെരഞ്ഞെടുക്കപ്പെടും ചെയ്തു.

വെറും പതിനഞ്ചാമത്തെ വയസ്സിൽ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കായിക താരമായി വളരുവാൻ ഷോണിന് സാധിച്ചതിന് ദൈവത്തിന് നന്ദി പറയുന്നതായി വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു. ടീം സെലക്ഷന് മുന്നോടിയായുള്ള ക്യാമ്പിൽ പങ്കെടുക്കുവാൻ പോകുന്നതിന് മുൻപായി താൻ ചെറുപ്പകാലം മുതൽ സ്ഥിരമായി വന്നിരുന്ന ഇടവക ദൈവാലയത്തിലേക്ക് എത്തിയതും, വിശ്വാസത്തോടെ പ്രാർത്ഥിച്ചു ഒരുങ്ങി യാത്രയായതും അദ്ദേഹം ഓർമ്മിച്ചു. മുന്നോട്ടുള്ള യാത്രയിൽ സെന്റ് മേരീസ് ഇടവകയുടെ പേരിലുള്ള എല്ലാ ഭാവുകങ്ങളും ദൈവാനുഗ്രഹങ്ങളും നേരുന്നതായും അദ്ദേഹം അറിയിച്ചു.

വികാരി. ഫാ. സിജു മുടക്കോടിയിലിനൊപ്പം, അസി. വികാരി.ഫാ. അനീഷ് മാവേലിപുത്തെൻപുര, ഫാ. ജോസഫ് പുതുപ്പറമ്പിൽ, സെക്രട്ടറി സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, ട്രഷറർ ജെയിംസ് മന്നാകുളത്തിൽ എന്നിവർ സ്വീകരണത്തിന് ചുക്കാൻ പിടിച്ചു. 

Report അനിൽ മറ്റത്തിക്കുന്നേൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...