അമേരിക്കൻ വാർത്ത

പെൻസിൽവാനിയായിലെ എക്യൂമെനിക്കൽ ക്രിസ്മസ് പ്രോഗ്രാം 2025, ഡിസംബർ 6 ശനിയാഴ്ച; ഈ വർഷം പുതിയ വേദിയിൽ

പെൻസിൽവാനിയയിലെ എപ്പിസ്കോപ്പൽ ഇന്ത്യൻ സഭകളുടെ മുപ്പത്തിയൊൻപതാമത് എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷങ്ങൾ 2025 ഡിസംബർ 6, ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ രാത്രി 9 മണി വരെ ഫിലാഡൽഫിയ സീറോ മലബാർ കത്തോലിക്ക പള്ളിയുടെ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കും.

എക്യൂമെനിക്കൽ ചരിത്രത്തിൽ ആദ്യമായി, എപ്പിസ്കോപ്പൽ സഭകളുടെ സ്വന്തമായ ഒരു വേദി ഈ വർഷം ഒരുങ്ങുകയാണ്. ഡിസംബർ 6 ന് ഫിലാഡൽഫിയയിലെ സെയ്ന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തിരശ്ശീല ഉയരും.

അമേരിക്കയിലെ നോർത്ത് ഈസ്റ്റ് അതിഭദ്രാസന മലങ്കര ഓർത്തഡോക്സ് സിറിയൻ സഭകളുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത, ഹിസ് ഗ്രേസ് സഖറിയ മാർ നിക്കോളോവോസ് തിരുമേനിയാണ് ഈ വർഷത്തെ എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത്.

പെൻസിൽവാനിയയിൽ ഉടനീളമുള്ള 20 എപ്പിസ്കോപ്പൽ പള്ളികൾ ക്രിസ്തുയേശുവിന്റെ തിരുപ്പിറവി ആഘോഷിക്കാൻ ഈ ക്രിസ്മസ് സീസണിൽ എത്തിച്ചേരുന്നു. എക്യൂമെനിക്കൽ പള്ളിയിലുള്ള എല്ലാ അംഗങ്ങളെയും ഈ മഹാസമാഗമത്തിലേക്ക് ആദരവോടെ സ്വാഗതം ചെയ്യുന്നു.

പരിപാടികൾ

ഭാരത ക്രൈസ്തവ സമൂഹത്തിന്റെ പരമ്പരാഗത പൈതൃകത്തെ അനുസ്മരിച്ചുകൊണ്ട് വർണ്ണപ്പൊലിമയോടെ ആരംഭിക്കുന്ന ഘോഷയാത്രയോടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ചടുലവും ആകർഷകവുമായ ചെണ്ടമേളം അകമ്പടി സേവിക്കും. കരോൾ ടീമുകളുടെ ഭക്തിസാന്ദ്രമായ അവതരണം ആത്മീയ ഉണർവ് പകർന്നു കൊണ്ട് പരിപാടികൾക്ക് ആരംഭം കുറിക്കും.

ശ്രുതിമധുരവും ആനന്ദകരവുമായ ക്രിസ്തീയ ഗാനങ്ങൾ വർണ്ണപ്പൊലിമ കലർന്ന അന്തരീക്ഷത്തിൽ അവതരിപ്പിക്കുന്ന കൊയർ ടീമുകളുടെ പങ്കാളിത്തം ഉത്സവപ്രതീതി ഉണർത്തുന്നതോടൊപ്പം ആത്മീയ ഉണർവ് നൽകുകയും ചെയ്യും. ക്രിസ്മസ് ആഘോഷങ്ങളുടെ പ്രധാന ആകർഷകമായ യേശുവിന്റെ ജനനരംഗം (നേറ്റിവിറ്റി) ചിത്രീകരിക്കുന്ന ഘോഷയാത്ര, ക്രിസ്തുയേശുവിന്റെ എളിമയും വിശുദ്ധിയും ഒത്തുചേർന്ന ക്രിസ്മസ് സന്ദേശം ആരിലും ഭക്തി ഉണർത്തുന്നതാണ്.

മുപ്പത്തിയൊൻപതാമത് ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച്, പൊതുസമ്മേളനം, എക്യൂമെനിക്കൽ പള്ളിയുടെ കീഴിലുള്ള എല്ലാ പള്ളികളുടെയും പരമ്പരാഗത സാംസ്കാരിക പരിപാടികൾ, നൃത്ത ഗ്രൂപ്പുകളുടെ പ്രകടനം, ധർമ്മനിധി റാഫിൾ നറുക്കെടുപ്പ്, 2025 സ്മരണികാ പ്രകാശനം തുടങ്ങിയ പരിപാടികളും നടത്തപ്പെടുന്നു. സഭകൾ തമ്മിലുള്ള ഐക്യം ദൃഢമാക്കുവാനും ദൈവവിശ്വാസം സഭാംഗങ്ങളിൽ ഊട്ടിയുറപ്പിക്കുവാനും ഈ എക്യൂമെനിക്കൽ കൂട്ടായ്മ ഉപകരിക്കട്ടെ.

കമ്മിറ്റി അംഗങ്ങൾ

ഇഎഫ്ഐസിപിയുടെ (EFICP – എപ്പിസ്കോപ്പൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവാനിയ) ഈ വർഷത്തെ എക്യൂമെനിക്കൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രതിബദ്ധതയോടെ അശ്രാന്തം പരിശ്രമിക്കുന്ന ചെയർമാൻ റവ. സന്തോഷ് ജോൺ, കോ-ചെയർമാൻ റവ. ഷിബു മത്തായി, സെക്രട്ടറി സ്വപ്ന സെബാസ്റ്റ്യൻ, ഈ വർഷത്തെ എക്യൂമെനിക്കൽ പരിപാടികളുടെ കോർഡിനേറ്റർ മെർലിൻ അഗസ്റ്റിൻ എന്നിവരോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്ന വിവിധ കമ്മിറ്റികൾ ഈ വർഷത്തെ ക്രിസ്മസ് പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

ഇഎഫ്ഐസിപി കമ്മിറ്റികളുടെ ഐക്യത്തോടും സമർപ്പണത്തോടും സഹകരിച്ച പ്രസ്ഥാനത്തിന്റെ പൊതുയോഗത്തോടും, നിർവ്വഹണ കമ്മിറ്റിയോടുമുള്ള നന്ദിയും കടപ്പാടും പ്രത്യേകം അറിയിക്കുന്നു. വരും വർഷത്തെ പ്രവർത്തനങ്ങൾക്ക് ദൈവാത്മാവ് നമുക്ക് കൂടുതൽ കരുത്ത് പകരട്ടെ എന്ന് ആശംസിക്കുന്നു.

Report  ഡാനിയേൽ പി. തോമസ്. (PRO /EFICP)

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...