സിനിമ

‘എക്കോ’ രണ്ടാം വാരത്തിൽ കൂടുതൽ തിയേറ്ററുകളിലേക്ക്; ചിത്രം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു

ലോകവ്യാപകമായി വലിയ വിജയത്തിലേക്ക് കുതിക്കുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘എക്കോ’ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. കേരളത്തിൽ മാത്രം 182 സെൻ്ററുകളിൽനിന്ന് ചിത്രം 249 സ്ക്രീനുകളിലേക്ക് വർദ്ധിപ്പിച്ചു. ജി സി സി രാജ്യങ്ങളിൽ രണ്ടാം വാരത്തിൽ 110 സ്ക്രീനുകളിലാണ് എക്കോ പ്രദർശിപ്പിക്കുന്നത്. ഒരു മലയാള ചിത്രം എന്നതിലുപരി, ഭാഷയ്ക്ക് അതീതമായി ‘എക്കോ’ ഒരു അന്താരാഷ്ട്ര ചിത്രമായി അംഗീകരിക്കപ്പെടുന്നുണ്ട്.

സംവിധായകൻ ദിൻജിത് അയ്യത്താനും എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശും ചേർന്നുള്ള ശക്തമായ കൂട്ടുകെട്ടിലാണ് ‘എക്കോ’ ഒരുങ്ങിയത്. തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിൻ്റെ പുതിയ ചരിത്രമാണ് ചിത്രം സൃഷ്ടിക്കുന്നത്.

സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം ആർ കെ ജയറാം ആണ് ആരാധ്യ സ്റ്റുഡിയോസിൻ്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുജീബ് മജീദ് സംഗീതവും സൂരജ് ഇ എസ് എഡിറ്റിംഗും നിർവ്വഹിച്ചു. പ്രതീഷ് ശേഖർ ആണ് പി ആർ ഒ.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...