അമേരിക്കൻ വാർത്ത

പ്രമുഖ സാഹിത്യകാരൻ എബ്രഹാം തോമസ്സിന് ലാനയുടെ ആദരം

ഡാളസ്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) ഡാലസിലെ പ്രമുഖനും മുതിര്‍ന്ന സാഹിത്യകാരനുമായ എബ്രഹാം തോമസിനെ  പ്രശംസാഫലകം നല്‍കി ആദരിച്ചു.

അമേരിക്കന്‍ മലയാളികളുടെ സാഹിത്യസംഘടനയായ ലാനയുടെ ദ്വൈവാര്‍ഷിക സമ്മേളന വേദിയിലാണ് ആദരവ് ചടങ്ങ് ഒരുക്കിയത്.

1971 മുതല്‍ 1991 വരെ ബോംബെയില്‍ നിന്ന് മലയാളത്തിലെയും ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലെയും സ്ഥിരം എഴുത്തുകാരനായിരുന്നു എബ്രഹാം തോമസ്. ഇംഗ്ലീഷിലുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഉറുദു, ബംഗാളി, അറബിക് ഉള്‍പ്പെടെയുള്ള ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

2005-2007 വര്‍ഷങ്ങളില്‍ ലാനയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം, ഇപ്പോഴും എഴുത്തും വായനയും ഊര്‍ജ്ജസ്വലതയോടെ തുടരുന്നു. വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും എഴുത്തുകാരെ ലാന പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലാനയ്ക്ക് എബ്രഹാം തോമസ് എല്ലാ ആശംസകളും നേര്‍ന്നു.

Report മാർട്ടിൻ വിലങ്ങോലിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...