ഓർമ്മച്ചെപ്പ്കായികംകൗതുകങ്ങൾ

തൃശ്ശൂർ മാജിക് എഫ്‌സിയുടെ ‘പൊടി പാറണ പൂരം’

തൃശൂർ മാജിക് എഫ്‌സി തങ്ങളുടെ ഔദ്യോഗിക പ്രമോ വീഡിയോ ഗാനം പുറത്തിറക്കി. ഇപ്പോൾ നടന്നു വരുന്ന സൂപ്പർ ലീഗ് കേരള സീസണിലെ തൃശൂർ എഫ്സിക്ക് കൂടുതൽ ആവേശവും ഊർജ്ജവും പകരുന്ന രീതിയിൽ ഉള്ളതാണ് ഈ ഗാനം. മാജിക്‌ ഫ്രെയിംസിന്റെ ഉടമയും പ്രമുഖ നിർമ്മാതാവുമായ ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് തൃശൂർ മാജിക്‌ എഫ് സി.

തൃശ്ശൂരിന്റെ താള-മേളങ്ങളുടെ ഭംഗി വിളിച്ചോതുന്ന രീതിയിലാണ് ഈ ഗാനം. സന്തോഷ് കൃഷ്ണനാണ് ഇതിന്റെ കോൺസെപ്റ്, ഡയറക്ഷൻ എന്നിവ ചെയ്തിരിക്കുന്നത്. വില്യം ഫ്രാൻസിസിന്റെ സംഗീതവും ചോക്ലി റാപ്പറുടെ വരികളും ഇരുവരുടെയും വോക്കലുകളും ചേർന്ന് രൂപപ്പെടുന്ന ഈ ദൃശ്യമികവുറ്റ പ്രമോയ്ക്ക് പ്രകാശ് വേലായുധൻ്റെ ഛായാഗ്രഹണവും രതീഷ് മോഹനൻ്റെ കൃത്യമായ എഡിറ്റിംഗും കൂട്ടുചേരുന്നു. ക്ലബ്ബിന്റെ ബ്രാൻഡ് അംബാസഡറായ നടൻ കുഞ്ചാക്കോ ബോബനും ടീമിന്റെ പ്രമോഷനുകൾക്ക് മുഖ്യധാരാ ദൃശ്യമാനത കൂട്ടുന്നതിൽ തുടർന്നും പങ്കെടുത്തു കൊണ്ടിരിക്കുന്നു.

2024-ൽ രൂപം കൊണ്ട തൃശൂർ മാജിക് എഫ്‌സി തൃശൂർ ജില്ലയുടെ പ്രതിനിധികളാണ്. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് തൃശൂർ എഫ് സി യുടെ ഹോം മത്സരങ്ങൾ നടക്കുന്നത്. സംസ്ഥാനത്ത് ഫുട്ബോളിനെ പ്രൊഫഷണൽ തലത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൂപ്പർ ലീഗ് കേരളയുടെ ഭാഗമാണ് ഈ ടീം.

കോപ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, പ്രൊജക്റ്റ് ഡിസൈൻ :ഹരീഷ് എം രാജീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : നവീൻ പി. തോമസ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യശോധരൻ, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ് : ബാബിൻ ബാബു, ഡി.ഒ.പി : പ്രകാശ് വേലയുധൻ,എഡിറ്റർ : രതീഷ് മോഹനൻ, കംപോസ് : വില്യം ഫ്രാൻസിസ്, ലിറിക്‌സ് : ചൊക്ലി റാപ്പർ, ഗായകർ : വില്യം ഫ്രാൻസിസ്, ചൊക്ലി റാപ്പർ, മീഡിയ : ഗോദ്ഫി സേവ്യർ ബാബു, പ്രൊഡക്ഷൻ കൺട്രോളർ : അനിൽ ജി. നമ്പ്യാർ, കലറിസ്റ്റ് : ജോജി പരക്കൽ, സൗണ്ട് ഡിസൈൻ & മിക്‌സ് : ആസിഷ് ഇല്ലിക്കൽ, വി.എഫ്.എക്‌സ് & അനിമേഷൻ : ഡോട്ട് VFX സ്റ്റുഡിയോസ്, അസോസിയേറ്റ് ക്യാമറാമാൻ : കിരൺ കിഷോർ, അസോസിയേറ്റ് എഡിറ്റർ : ജോൺസൺ ജോസ്, ഡി.ഐ കോൺഫോർമിസ്റ്റ് : ഹിഷാം യൂസുഫ്, ഹെലികാം : സജിേഷ് സത്യദേവ, മാർക്കറ്റിംഗ് : ബ്രിംഗ്‌ഫോർത്ത് അഡ്വർട്ടൈസിംഗ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...