ഓർമ്മച്ചെപ്പ്കുട്ടി വാർത്തസിനിമ

‘സമ്മർ ഇൻ ബത്‌ലഹേമി’ലെ മഞ്ജുവിന്റെ ആ കൊച്ചു കസിൻ; ഇന്ന് 34കാരി പെൺകുട്ടി; കുറിപ്പ്

27 വർഷം മുമ്പ് റിലീസ് ചെയ്ത് വൻ വിജയമായ ‘സമ്മർ ഇൻ ബത്‌ലെഹെം’ എന്ന ചിത്രത്തിന്റെ ഓർമകൾ പങ്കുവെച്ച് ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച കൃഷ്ണ സംഗീത്. 2001-ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കൃഷ്ണ നിലവിൽ ഒരു ഡാൻസ് കൊറിയോഗ്രാഫറായി പ്രവർത്തിക്കുകയാണ്. പഴയകാല ചിത്രങ്ങളും ഇപ്പോഴത്തെ ചിത്രങ്ങളും താരതമ്യം ചെയ്തുകൊണ്ടാണ് കൃഷ്ണ പോസ്റ്റ് പങ്കുവച്ചത്. ചിത്രത്തിന്റെ ചിത്രീകരണകാലം മനോഹരമായ അവധിക്കാലം പോലെയായിരുന്നു എന്നാണ് കൃഷ്ണ ഓർത്തെടുത്തത്. ഗായകനായ സംഗീത് ആണ് കൃഷ്ണയുടെ ഭർത്താവ്.

‘‘7 വയസ്സുള്ള ഒരു പെൺകുട്ടി വെറുതെ ഒരു രസത്തിന് അവധിക്കാലം ആഘോഷിക്കാൻ ഒരു വേനൽക്കാലത്ത് ബത്‌ലെഹെമിലേക്ക് പോയി. അവിടെ വച്ച് മഞ്ജു ചേച്ചിയെ ആദ്യമായി കണ്ടുമുട്ടിയതും, അതേ വർഷം തന്നെ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന സിനിമയിൽ അവരുടെ കുട്ടിക്കാലം അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചതും ഞാൻ എന്നും വിലമതിക്കുന്ന ഓർമ്മകളാണ്.  മഞ്ജു ചേച്ചി നിങ്ങൾ ഇപ്പോഴും അതുപോലെതന്നെയാണ്, അതേ സ്നേഹം, അതേ അടുപ്പം. നിങ്ങൾ നിങ്ങളായിരിക്കുന്നതിന് നന്ദി ചേച്ചി, ഞാൻ എന്നും നിങ്ങളുടെ കുഞ്ഞനുജത്തിയായിരിക്കും.  

സിബി അങ്കിളിനും (സിബി മലയിൽ ) സിയാദ് കോക്കർ അങ്കിളിനും നന്ദി. നിങ്ങളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു, എന്നെന്നും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. എന്റെ പ്രിയപ്പെട്ട അംസു സ്റ്റെഫാൻ ആൻഡ് നിവിയ വിൽസൺ ചേച്ചിമാർ, നിങ്ങളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഇപ്പോൾ, 27 വർഷങ്ങൾക്ക് ശേഷം സിനിമ വീണ്ടും റിലീസിനൊരുങ്ങുമ്പോൾ, 34 വയസ്സുകാരിയായ ആ പെൺകുട്ടി ആ നിമിഷങ്ങളുടെ മൂല്യവും, അന്ന് കൂടെയുണ്ടായിരുന്ന ഇതിഹാസങ്ങളെയും ആ കുടുംബത്തിന്റെ ഊഷ്മളതയും മാന്ത്രികതയും എന്താണെന്ന് ശരിക്കും മനസ്സിലാക്കുന്നു. ഈ മനോഹരമായ സായാഹ്നത്തിന് ഞാൻ ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദി പറയുന്നു.’’– കൃഷ്ണ കുറിച്ചു.

ഡിസംബർ 12-നാണ് ‘സമ്മർ ഇൻ ബത്‌ലെഹെം’ 4കെ  അറ്റ്‌മോസ് പതിപ്പായി റീ-റിലീസ് ചെയ്യുന്നത്. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമിച്ച് സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം അന്നത്തെ ട്രെൻഡ് സെറ്റർ ആയിരുന്നു. 27 വർഷം മുമ്പ് റിലീസ് ചെയ്ത് വൻ വിജയമായ ‘സമ്മർ ഇൻ ബത്‌ലെഹെ’മിന്റെ ഓർമ്മകൾ പുതുക്കാനായി കൊച്ചിയിൽ നടന്ന പ്രത്യേക സംഗമത്തിൽ അന്നത്തെ ബാലതാരങ്ങൾ ഉൾപ്പടെയുള്ളവർ എത്തിയിരുന്നു.  ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സിബി മലയിൽ, ചിത്രത്തിന്റെ അണിയറപ്രവർത്തകർ, നടി മഞ്ജു വാരിർ, അന്നത്തെ ബാലതാരങ്ങളായിരുന്ന നിയ, കൃഷ്ണ, അൻസു എന്നിവരും നിരവധി സിനിമാ പ്രവർത്തകരും പങ്കെടുത്തു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾസിനിമ

സുഷിന്‍ ശ്യാം മാജിക്ക് വീണ്ടും; ‘ബാലന്‍: ദി ബോയ്’ സിനിമയിലെ ആദ്യ ഗാനമായ താക്കോല്‍ പുറത്തിറങ്ങി

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി...

അമേരിക്കൻ വാർത്തസിനിമ

‘രക്ഷയിൻ സന്തോഷം’ പുതിയ ക്രിസ്തീയ സംഗീത ആൽബം റിലീസിംഗിന് ഒരുങ്ങുന്നു

ഹൂസ്റ്റൺ: ക്രിസ്തീയ സംഗീതാ സ്വാദകർക്ക് ആത്മീയ അനുഭവം പകരുന്ന ജെ എൻ മ്യൂസിക് ക്രിയേഷൻസിൻറെ ”...

ആനുകാലികംസിനിമ

കണ്ണാടി എടുക്കാതെ കണ്ണുപൊത്തി കരയുന്ന നടൻ, സലീം കുമാറിന്റെ മരണാനന്തര ചടങ്ങിൽ നടന്ന പ്രഹസനങ്ങൾ: ആലപ്പി അഷ്റഫ് പറയുന്നു

അന്തരിച്ച നടൻ സലീം കുമാറിന്റെ പൊതുദർശന വേദിയിൽ മൊബൈൽ ക്യാമറകളുമായി അതിക്രമിച്ചു കയറി തിക്കും തിരക്കുമുണ്ടാക്കിയ...

സിനിമ

അർജുൻ സർജ നായകനായെത്തുന്ന ബ്ലാസ്റ്റ്! അഴിഞ്ഞാടി അഭിരാമിയും പ്രീതിയും (Review)

സിനിമയുടെ ടൈറ്റിലിനോട് 100 ശതമാനവും നീതിപുലർത്തുന്ന കിടിലൻ ബ്ലാസ്റ്റ് തന്നെയാണ് സിനിമ. ഇടിപ്പടങ്ങളുടെ ആരാധകർക്ക് ആഘോഷിച്ച്...