അമേരിക്കൻ വാർത്ത

മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് മലയാളികള്‍ക്ക് അഭിമാനം: തോമസ് ചാഴികാടന്‍

ഹൂസ്റ്റണ്‍ (ടെക്സസ്): മിസോറി സിറ്റി മേയറായി ഹാട്രിക് വിജയം നേടിയ റോബിന്‍ ഇലക്കാട്ട് മലയാളികള്‍ക്ക് അഭിമാനമാണെന്ന് തോമസ് ചാഴികാടന്‍ എക്സ് എംപി പ്രസ്താവിച്ചു. കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ ഗ്രാമത്തില്‍ നിന്നും ചെറുപ്രായത്തില്‍ തന്നെ അമേരിക്കയിലെത്തുകയും കെസിവൈഎല്‍എന്‍എ എന്ന സംഘടനയുടെ പ്രസിഡണ്ട് എന്ന നിലയില്‍ തിളക്കമാര്‍ന്ന സംഘടനാപ്രവര്‍ത്തനം ആരംഭിച്ച്, മേയര്‍ പദവിയില്‍ മൂന്നു പ്രാവശ്യം തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത റോബിന്‍ ഇലക്കാട്ട് യുവജനങ്ങള്‍ക്ക് മാതൃകയാണ്. അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുവാന്‍ കൂടുതല്‍ മലയാളി യുവജനങ്ങള്‍ക്ക് ഇത് പ്രചോദനം നല്കുമെന്ന് തോമസ് ചാഴികാടന്‍ പറഞ്ഞു.

മേയര്‍ റോബിന്‍ ഇലക്കാട്ട് തോമസ് ചാഴികാടന് മിസോറി സിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. രാഷ്ട്രീയക്കാരനല്ലാത്ത തോമസ് ചാഴികാടന്‍ 1991-ല്‍ രാഷ്ട്രീയപ്രവേശനം നടത്തി ഇരുപതു വര്‍ഷം എംഎല്‍എയും അഞ്ചു വര്‍ഷം എംപിയുമായി പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ആകാംക്ഷയോടെ വീക്ഷിച്ചിരുന്ന വ്യക്തിയാണ് താനെന്ന് മേയര്‍ റോബിന്‍ ഇലക്കാട്ട് പറഞ്ഞു. കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടന്‍, ഫോമാ പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, മുന്‍ കെസിസിഎന്‍എ പ്രസിഡണ്ട് ബേബി ഊരാളില്‍, കോട്ടയം അതിരൂപതാ മുന്‍ കെസിവൈഎല്‍ പ്രസിഡണ്ടുമാരായ ജിമ്മി കണിയാലി, ജെയിംസ് തെക്കനാട്ട്, അരുണ്‍ പോള്‍, ജൊഹാന പോള്‍, ലിന്‍സി ജിമ്മി, മിസോറി സിറ്റി സെക്രട്ടറി ക്രിസ്റ്റല്‍ റോണ്‍, സിറ്റി ഐറ്റി ഹെഡ് അമല്‍ അലക്സാണ്ടര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...