ശാസ്ത്രീയം

കോളുകൾ തത്സമയം പരിശോധിക്കും, തട്ടിപ്പുണ്ടെങ്കിൽ അറിയിക്കും: ‘റിയൽടൈം സ്കാം ഡിറ്റക്ഷൻ’ ടൂളുമായി ഗൂഗിൾ

ന്യൂഡൽഹി: ഉപഭോക്താക്കളെ ഡിജിറ്റൽ തട്ടിപ്പുകളിൽനിന്ന് സംരക്ഷിക്കുന്നതിനായി ഗൂഗിൾ പുതിയ റിയൽടൈം സ്കാം ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഇന്ത്യയിൽ അവതരിപ്പിച്ചു. സംഭാഷണ ഡാറ്റ സെർവറുകളിൽ ശേഖരിക്കാതെ തന്നെ തട്ടിപ്പുകൾ സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുന്ന സംവിധാനമാണിത്. കുട്ടികൾ, മുതിർന്നവർ, കൗമാരക്കാർ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഗൂഗിൾ ഈ പുതിയ സൗകര്യം അവതരിപ്പിച്ചത്.

ജെമിനൈ നാനോ എ ഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഫീച്ചർ നിലവിൽ പിക്സൽ ഫോണുകളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. അപരിചിതമായ ഫോൺ നമ്പറുകളിൽ നിന്നുള്ള സംശയകരമായ കോളുകൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ സംഭാഷണങ്ങൾ തത്സമയം വിശകലനം ചെയ്യാൻ ഈ സംവിധാനത്തിന് കഴിയും.

ഈ സംവിധാനം സംഭാഷണങ്ങൾ തത്സമയം പരിശോധിക്കുന്നുണ്ടെങ്കിലും, വിവരങ്ങൾ ഗൂഗിളിൻ്റെ സെർവറുകളിലേക്ക് കൊണ്ടുപോകില്ല. മറിച്ച്, വിശകലന പ്രക്രിയ ഫോണിൽത്തന്നെയാണ് നടക്കുന്നത്. ഇതുവഴി ഫോൺ കോളുകളുടെ സ്വകാര്യത ഉറപ്പാക്കാനാകും.

അപരിചിത നമ്പറുകളുമായി സംസാരിക്കുന്നതിനിടെ ഉപയോക്താവ് ഗൂഗിൾ പേ, പേടിഎം പോലുള്ള പേമെൻ്റ് ആപ്പുകൾ തുറക്കുമ്പോൾ, ഒരു സ്‌ക്രീൻ ഷെയറിങ് മുന്നറിയിപ്പ് ഗൂഗിൾ ഫോണിൽ കാണിക്കും. ഇതുവഴി ഒരേസമയം ഫോൺ കോളും സ്‌ക്രീൻ ഷെയറിങും കട്ട് ചെയ്യാൻ ഉപഭോക്താവിനാകും.

ഗൂഗിളിൻ്റെ മറ്റ് സുരക്ഷാ നടപടികൾ

  • മെച്ചപ്പെടുത്തിയ വെരിഫിക്കേഷൻ: എസ് എം എസ് അധിഷ്ഠിത ഒ ടി പി വെരിഫിക്കേഷൻ സംവിധാനത്തിന് പകരം സുരക്ഷിതമായ സിം അധിഷ്ഠിത വെരിഫിക്കേഷൻ സംവിധാനം (എൻഹാൻസ്ഡ് ഫോൺ നമ്പര്‍ വെരിഫിക്കേഷന്‍) ഗൂഗിൾ വികസിപ്പിക്കുന്നുണ്ട്.
  • ഡിജിറ്റൽ ലെൻഡിങ്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് അംഗീകൃത ഡിജിറ്റൽ ലെൻഡിങ് ആപ്പുകളുടെ പട്ടിക ഗൂഗിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുവഴി വിശ്വസനീയമായ ആപ്പുകൾ തിരിച്ചറിയാൻ ഉപഭോക്താക്കൾക്കാവും.
  • എ ഐ ഉള്ളടക്കം തിരിച്ചറിയാൻ: എ ഐ നിർമ്മിത ഉള്ളടക്കങ്ങൾ തിരിച്ചറിയാനും വഞ്ചിതരാകാതിരിക്കുന്നതിനും സിന്ത് ഐഡി (SynthID) സംവിധാനം ഗൂഗിൾ വ്യാപിപ്പിക്കുന്നുണ്ട്.
  • ഓൺലൈൻ പരിശീലനം: യുവ ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഓൺലൈൻ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി ‘ലേൺ ആന്റ് എക്‌സ്‌പ്ലോർ’ എന്ന ഗൂഗിളിൻ്റെ ഓൺലൈൻ പരിശീലന പരിപാടി ഈ ഡിസംബറിൽ ആരംഭിക്കും.
  • സൈബർ പ്രതിരോധം: എ ഐ അധിഷ്ഠിത സൈബർ പ്രതിരോധ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനും സ്‌കൂളുകളിൽ സുരക്ഷാ പരിപാടികൾ സംഘടിപ്പിക്കുന്നതിനുമായി സൈബർ പീസ് ഫൗണ്ടേഷന് Google.org-ൽ നിന്ന് രണ്ട് ലക്ഷം ഡോളർ ലഭിച്ചിട്ടുണ്ട്.

Related Articles

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...

കൗതുകങ്ങൾശാസ്ത്രീയം

മരുന്നുകളില്ല, ഡോക്ടർമാരുടെ നിർദ്ദേശങ്ങളില്ല; 111-ാം വയസിലും ചുറുചുറുക്കോടെ ജീവിക്കുന്നു,​ രഹസ്യം പങ്കുവച്ച് വയോധിക

ബെ‌യ്ജിംഗ്: നൂറിലധികം വർഷങ്ങൾ പിന്നിട്ടിട്ടും ആരോഗ്യവും ചുറുചുറുക്കും കൈവിടാതെ സമൂഹമാദ്ധ്യമങ്ങളിൽ താരമായിരിക്കുകയാണ് ചൈനയിലെ 111 കാരിയായ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയംസിനിമ

ആറ് രാജ്യങ്ങളിലേക്ക് തനിച്ച് യാത്ര നടത്തിയ സന്തോഷം പങ്കുവെച്ച് എസ്തർ അനിൽ

‘ദൃശ്യം’ സിനിമയിലൂടെ മലയാളി മനസ്സുകളിൽ ഇടംനേടിയ താരം എസ്തർ അനിൽ, കെനിയൻ യാത്രാ ചിത്രങ്ങൾ പങ്കുവച്ചു....

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയം

മരുന്ന് ഡപ്പികളിൽ കാണുന്ന സിലിക്ക ജെൽ കൊടും വിഷമാണോ? അത് കഴിക്കുന്നത് അപകടമോ?

ഡപ്പിയിലുള്ള മരുന്നുകൾ വാങ്ങുമ്പോഴോ പുതിയ പാക്ക് ചെയ്‌ത വസ്‌ത്രമോ ബാഗോ ഷൂസോ ഒക്കെ വാങ്ങുമ്പോഴോ അതിനുള്ളിൽ...