അമേരിക്കൻ വാർത്ത

ഡിട്രോയിറ്റിൽ സീറോ മലബാർ കൺവെൻഷൻ കിക്കോഫ് വിജയകരം

ഷിക്കാഗോ: ഷിക്കാഗോയിലെ ചരിത്രപ്രശസ്തമായ മക്കോർമിക് പ്ലേസിൽ 2026 ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന സീറോ മലബാർ കൺവെൻഷന്റെ രജിസ്ട്രേഷൻ കിക്കോഫ് ഡിട്രോയിറ്റിലെ സെൻറ് തോമസ് പള്ളിയിൽ നവംബർ 16ന് നടത്തുകയുണ്ടായി. കൺവെൻഷൻ രജിസ്ട്രേഷൻ കിക്കോഫിനായി കത്തീഡ്രൽ ഇടവക അസിസ്റ്റൻറ് വികാരി ഫാ: യൂജിൻ ജോസഫിനോടൊപ്പം പബ്ലിസിറ്റി & മാർക്കറ്റിംഗ് ചെയർ സജി വർഗീസ്, കോർഡിനേറ്റർമാരായ സന്തോഷ് കാട്ടൂക്കാരൻ, ജിതേഷ് ചുങ്കത്ത്, റോമിയോ കാട്ടൂക്കാരൻ , ബിജോയ് തോമസ്, എന്നിവരും എത്തിയിരുന്നു. ഫാ: യൂജിൻ ഏവരെയും കൺവെൻഷനിൽ പങ്കുചേരുവാനായി ക്ഷണിച്ചു.

കൺവെൻഷന്റെ ഇടവകയിൽ നിന്നുള്ള പ്രതിനിധികളായ ബൈജി ജോസഫ്, കുഞ്ഞച്ചൻ മണലേൽ, സൈജൻ കണിയോടിക്കൽ, ബ്രിജിഡ് ജേക്കബ്, ആൻ മസ്കരേനാസ് ട്രസ്റ്റിമാരായ ജോസ് ഫിലിപ്പ്, ജയ്മോൻ ജേക്കബ്, ക്രിസ് മൂഴയിൽ എന്നിവർ എന്നിവർ കിക്കോഫ് മനോഹരം ആക്കുവാൻ നേതൃത്വം നൽകി. സജി വർഗീസ് കൺവെൻഷന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിച്ചു. കൺവെൻഷന്റെ വിജയത്തിനായി ഇടവകയുടെ പരിപൂർണ്ണ പിന്തുണ വികാരി ഫാ: വിൽസൺ കണ്ടങ്കരി ഉറപ്പുനൽകി.

കൺവെൻഷനൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും കൊണ്ടാടുന്നു. അമേരിക്കയിൽ എല്ലായിടത്തും ഉള്ള സീറോ മലബാർ വിശ്വാസികളെ ഒരു കുടക്കീഴിൽ ഒന്നിച്ച് ചേർക്കുന്ന ഈ മഹാസമ്മേളനം കടലുകൾക്കിപ്പുറവും വിശ്വാസവും സംസ്കാരവും ഹൃദയത്തിൽ ചേർത്തുനിർത്തുന്ന ഏവർക്കും ഒന്നിച്ചു ചേരാനും, പരസ്പര സ്നേഹം പങ്കുവയ്ക്കുവാനും, വിശ്വാസപ്രഘോഷണം നടത്തുവാനും ഉള്ള ഒരു അവസരം ആയിരിക്കും. നാല് ദിവസങ്ങളിലായി നടത്തുന്ന ഈ കൺവെൻഷനിൽ ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവയോടൊപ്പം വിദഗ്ധർ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റുകളും വിവിധ സംഘടനകളുടെ കൂട്ടായ്മകളും. നാളിതുവരെ ഇടവകയെ നയിച്ചവർക്കുള്ള ആദരവും, വൈവിധ്യമാർന്ന കലാപരിപാടികളും യുവജനങ്ങൾക്കുള്ള പ്രത്യേക പരിപാടികളും ഒരുക്കിയിരിക്കുന്നു. രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് എല്ലാ വിശ്വാസികളെയും ഈ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നു .

രൂപതയിലെ എല്ലാ പള്ളികളിലെയും കൺവെൻഷൻ പ്രതിനിധികളോട് ചേർന്ന് രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുവാനുള്ള സംവിധാനത്തിന്റെ ഭാഗമായി കൺവെൻഷൻ പ്രതിനിധികൾ ഇടവക സന്ദർശനം നടത്തിവരുന്നു. വിവരങ്ങൾ പങ്കുവയ്ക്കുക വഴി കൺവെൻഷൻ രജിസ്ട്രേഷൻ എളുപ്പമാവുകയും കൂടുതൽ വിശ്വാസികളെ ഈ മഹാ കൂട്ടായ്മയിൽ പങ്കു ചേർക്കാൻ കഴിയുകയും ചെയ്യുമെന്ന് ടീം വിശ്വസിക്കുന്നു.

ഡിട്രോയിറ്റ് ഇടവകയിലെ വികാരിയച്ചന്റെയും, ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു. ഇരുപതിൽപരം രജിസ്ട്രേഷനുകൾ ഇടവകാംഗങ്ങൾ കൺവെൻഷൻ ടീമിനു കൈമാറി.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroConvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Report ബീനാ വള്ളിക്കളം

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...